‘സ്‌കൂളിൽ പോകണ്ടേ, എനിക്ക് അമ്മേ കാണാൻ ഒക്കത്തില്ലേ..’- ഒരു രസികൻ കള്ളക്കരച്ചിൽ

June 4, 2022

എല്ലാ വർഷവും ജൂൺ 1ന് പത്രങ്ങളിലും ചാനലുകളിലും നിറയുന്ന ഒരു കാഴ്ച്ചയാണ് കരച്ചിലോടെ ആദ്യമായി സ്‌കൂളിന്റെ പടികയറുന്ന കുട്ടികൾ. സ്കൂളിലെ ആദ്യ ദിവസം കുട്ടിയുടെ ജീവിതത്തിൽ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കം കുറിക്കുന്നു. ആദ്യ ദിവസം തന്നെ വളരെയധികം സുഹൃത്തുക്കളെ ലഭിക്കുമെന്നത് കുട്ടികൾ പതിയെ മാത്രമേ മനസിലാക്കുകയുള്ളു. അവർ കണ്ണീരോടെയാണ് സ്‌കൂളിന്റെ പടി കയറാറുള്ളത്. എല്ലാ വർഷവും ഇത്തരം കാഴ്ചകൾ സജീവമാണ്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കുമ്പോൾ വളരെ രസകരമായ ഒരു കാഴ്ചയാണ് ശ്രദ്ധേയമാകുന്നത്.

സ്‌കൂളിൽ പോകാൻ മടിയുള്ള ഒരു കുറുമ്പിയുടെ കള്ളക്കരച്ചിലും സംസാരവുമാണ് ശ്രദ്ധേയമാകുന്നത്. ‘എനിക്ക് പഠിക്കാൻ ഇഷ്ടമില്ലെന്നും പോയാൽ എനിക്ക് അമ്മേ കാണാൻ ഒക്കത്തില്ലേ..’ എന്നുമൊക്കെ പറഞ്ഞ് കരയുകയാണ് കുഞ്ഞ്. പഠിച്ച് വലിയ ആളാകണ്ടേ എന്നൊക്കെ ‘അമ്മ ചോദിക്കുമ്പോൾ ഞാൻ മര്യാദക്ക് ഇവിടെ ഇരുന്നോളാം എന്നാണ് കുഞ്ഞ് കരഞ്ഞുകൊണ്ട് പറയുകയാണ്.

Read Also: ചരിത്രം പറയാൻ ആറാട്ടുപുഴ വേലായുധ പണിക്കർ എത്തുന്നു- ‘പത്തൊൻപതാം നൂറ്റാണ്ട്’ ടീസർ

രണ്ടുവർഷത്തിന് ശേഷമാണ് കേരളത്തിലെ സ്‌കൂളുകൾ വീണ്ടും ജൂൺ ഒന്നിന് തന്നെ തുറക്കുന്നത്. കൊവിഡ്-19 സാഹചര്യത്തിന്റെ ഫലമായി ഇന്ത്യയിലും മറ്റിടങ്ങളിലും സ്‌കൂളുകൾ ദീർഘകാലം അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ടുവർഷത്തിന് ശേഷം സ്‌കൂൾ പരിസരം സന്ദർശിക്കാനും ഓഫ്‌ലൈൻ ആയി ക്ലാസുകളിൽ പങ്കെടുക്കാനും സാധിക്കുമെന്നത് വിദ്യാർത്ഥികൾക്കിടയിൽ വളരെയധികം സന്തോഷം പകരുന്നുണ്ട്.

Story highlights- Funny video of a child reluctant to go to school