അറിയാം സോഷ്യൽ മീഡിയയിലെ സൂപ്പർതാരം ഓസിത ഇഹെമേയെ

October 2, 2020

വീഡിയോകളിലും സ്റ്റിക്കറുകളിലുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ നിന്ന ഈ ബാലൻ സോഷ്യൽ മീഡിയ സുഹൃത്തുക്കൾക്ക് ഏറെ സുപരിചിതനാണ്. വളരെ കാര്യമായി എന്തോ ആലോചിച്ച് ഇരിക്കുന്നതും, ഭക്ഷണം കഴിക്കുന്നതും,പണം എണ്ണുന്നതും കുസൃതികൾ കാണിക്കുന്നതുമൊക്കെയായി സമൂഹമാധ്യമങ്ങളിലൂടെ മലയാളികളുടെ അടക്കം പ്രിയങ്കരനായി മാറിയ ബാലനാണ് ഓസിത ഇഹെമേ.

എന്നാൽ സോഷ്യൽ മീഡിയ സുഹൃത്തുക്കളുടെ ഈ പ്രിയതാരം ഒരു കുട്ടിയല്ല. 38 വയസുണ്ട് ഓസിത ഇഹെമേയ്ക്ക്. കാഴ്ചയിൽ ബാലനായി തോന്നുന്ന ഇദ്ദേഹം നൈജീരിയൻ സിനിമ താരം കൂടിയാണ്. പ്രായത്തിന് അനുസരിച്ചുള്ള വളർച്ച അദ്ദേഹത്തിനില്ല. എന്നാൽ ഈ അപൂർവ്വ രോഗാവസ്ഥയെ അനുഗ്രഹമാക്കി മാറ്റി ലോകമെങ്ങും ആരാധകരെ നേടിയെടുത്തുകഴിഞ്ഞു ഈ ബാലൻ.

Read also: ഗാന്ധിജയന്തി ദിനത്തിൽ വിത്തുകൾക്കൊണ്ട് ഗാന്ധിജിയുടെ ചിത്രം ഒരുക്കി ഡാവിഞ്ചി സുരേഷ്

ഇതിനോടകം 100 ലേറെ സിനിമകളിൽ ഓസിത ഇഹെമേ അഭിനയിച്ചിട്ടുണ്ട്. പാവ് പാവ് വീഡിയോകളിലൂടെ യൂട്യുബിലും സ്ഥിരസാന്നിധ്യമാണ് ഓസിത ഇഹെമേ. ആഫ്രിക്കൻ മൂവി അക്കാദമിയുടെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം വരെ നേടിയ താരമാണ് ഓസിത ഇഹെമേ.

Story Highlights: Nollywood Actor Osita Iheme