മകൾ പകർത്തിയ ചിത്രങ്ങളിലൂടെ മനംകവർന്ന് പൂർണിമ- മനോഹര ചിത്രങ്ങൾ

October 7, 2020

മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും അമ്മ പൂർണിമ ഉറ്റ സുഹൃത്താണ്. മക്കളെന്നതിനേക്കാൾ സുഹൃത്തുക്കളെന്ന അടുപ്പമാണ് മക്കളോട് കാത്തുസൂക്ഷിക്കാറുള്ളതെന്ന് പൂർണിമ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, അവർക്കൊപ്പമുള്ള ചിത്രങ്ങളിൽ ഒരു കുട്ടിയുടെ രസകരമായ ഭാവങ്ങളിലാണ് പൂർണിമ എത്താറുള്ളത്. ഇപ്പോഴിതാ, മകൾ പ്രാർത്ഥന പകർത്തിയ തന്റെ മനോഹര ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് പൂർണിമ.

വീടിന്റെ ബാൽക്കണിയിൽ നിന്നുള്ള ചിത്രങ്ങളാണ് പൂർണിമ പങ്കുവയ്ക്കുന്നത്. ഫ്ലോറൽ ഡിസൈനിലുള്ള ഗൗണും പൂർണിമയുടെ സ്റ്റൈലൻ ചുരുളൻ മുടിയും ചിത്രത്തിന് മാറ്റ് കൂട്ടുന്നു. പൂർണിമയ്‌ക്കൊപ്പം മകൾ നക്ഷത്രയും ചിത്രങ്ങളിലുണ്ട്. ആരാധകരുടെ ഹൃദയം കവർന്ന ചിത്രങ്ങൾ വളരെവേഗത്തിലാണ് ശ്രദ്ധ നേടിയത്.

നടിയും, അവതാരകയും, ഫാഷൻ ഡിസൈനറായും ശോഭിക്കുന്ന പൂർണിമ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മലയാള സിനിമയിലെ ഫാഷൻ ഐക്കണാണ് പൂർണിമ. മോഡലിംഗ് രംഗത്ത് നിന്നുമാണ് പൂർണിമ സിനിമാ ലോകത്തേക്ക് എത്തിയത്. സിനിമയിലും സീരിയലിലുമായി മലയാളത്തിലും തമിഴിലും സജീവമായിരുന്നു പൂർണിമ. നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം വസ്ത്രവ്യാപാര രംഗത്തേക്ക് തിരിയുകയായിരുന്നു താരം. 1986ല്‍ ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ പൂർണിമയുടെ വര്‍ണ്ണകാഴ്ചകള്‍, രണ്ടാം ഭാവം, ഉന്നതങ്ങളില്‍, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവ.

https://www.instagram.com/p/CF9o90eFp4Y/?utm_source=ig_web_copy_link

Read More: ‘ചാണ്ടി സാറിനെ ടിവിയിൽ കാണുമ്പോഴെല്ലാം ഓസി ഒപ്പിച്ച പണി ഓർമ വരും’- രസകരമായ അനുഭവം പങ്കുവെച്ച് കൃഷ്ണകുമാർ

വിവാഹത്തിന് ശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന പൂർണിമ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ്. പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് താരം വൈറസിലൂടെ സിനിമയിലേക്ക് തിരികെ എത്തിയത്. ഇപ്പോൾ ‘തുറമുഖ’ത്തിലും അഭിനയിച്ചു കഴിഞ്ഞു താരം. മികച്ച സംരംഭകയ്ക്കുള്ള കേരള സർക്കാർ പുരസ്കാരവും അടുത്തിടെ പൂർണിമ സ്വന്തമാക്കിയിരുന്നു.

Story highlights- Poornima indrajith sharing latest photos