പിറന്നാൾ ദിനത്തിൽ പ്രളയബാധിതർക്ക് ഒന്നരക്കോടി രൂപ നൽകി പ്രഭാസ്

പിറന്നാൾ ദിനത്തിൽ പ്രളയം നേരിടുന്ന ഹൈദരാബാദിന് സഹായവുമായി എത്തിയിരിക്കുകയാണ് നടൻ പ്രഭാസ്. ഒന്നരക്കോടി രൂപയാണ്താരം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയത്. കൊവിഡ് പ്രതിസന്ധി ശക്തമായി തുടരുന്ന സാഹചര്യത്തിൽ മഴയും വെള്ളപ്പൊക്കവും കൂടുതൽ ദുരിതമാണ് ഹൈദരാബാദ് .നിവാസികൾക്ക് സമ്മാനിച്ചത്. ഈ അവസ്ഥയിൽ തെലങ്കാന മുഖ്യമന്ത്രി എല്ലാവരോടും പ്രളയ ദുരിതാശ്വാസത്തിന് സഹായിക്കാൻ കഴിയുന്നത്ര സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. സഹായവുമായി മുന്നിട്ടിറങ്ങി. കൊവിഡ് പ്രതിസന്ധിയിലും താങ്ങായ പ്രഭാസ് പ്രളയ സമയത്തും സഹായഹസ്തവുമായി എത്തുകയായിരുന്നു.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് 1.5 കോടി രൂപ വലിയ സംഭാവന നൽകിയതിന് പുറമെ , ആവശ്യമുള്ളവരെ പിന്തുണയ്ക്കാൻ പ്രഭാസ് തന്റെ ആരാധകരോടും അഭ്യർത്ഥിച്ചു. ലോക്ക്ഡൗൺ പ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹം മുമ്പ് 4 കോടി രൂപ സംഭാവന നൽകിയിരുന്നു. ഇപ്പോൾ പ്രഭാസ് ഇറ്റലിയിൽ രാധേ ശ്യാമിന്റെ ചിത്രീകരണത്തിനിടയിലാണ് സംഭാവന പ്രഖ്യാപിച്ചത്.

Read More: ‘ഞങ്ങൾ കേരളത്തിനൊപ്പവും ചെന്നൈയ്‌ക്കൊപ്പവും നിന്നു; ഇത്തവണ ഞങ്ങളുടെ നഗരത്തിന് സഹായഹസ്തം ആവശ്യമാണ്’- ഹൈദരാബാദിനായി സഹായമഭ്യർത്ഥിച്ച് വിജയ് ദേവരകോണ്ട

അതേസമയം,കനത്ത മഴയിൽ മഴയിൽ 50ലധികം ആളുകൾ മരണപ്പെട്ടു. നടൻ പവൻ കല്യാണും ഒരുകോടി രൂപ സംഭാവന നൽകി.  10 ലക്ഷം രൂപ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്ത നടൻ വിജയ് ദേവരകോണ്ട കേരളത്തിന്റെയും മറ്റു സംസ്ഥാങ്ങളുടെയും സഹായം ആവശ്യപ്പെട്ടിരുന്നു. മഹേഷ് ബാബു, ചിരഞ്ജീവി എന്നിവരും ഒരു കോടി വീതം സംഭാവന നൽകി. ജൂനിയർ എൻ‌ടി‌ആർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം സംഭാവന നൽകി.

Story highlights- Prabhas donates Rs 1.5 crore for Telangana flood relief