പ്രഭാസ് ചിത്രം ‘പ്രോജക്ട് കെ’ യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

July 19, 2023

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ സയൻസ് ഫിക്‌ഷൻ ചിത്രം ‘പ്രോജക്ട് കെ’യിലെ ഫസ്റ്റ് ലുക്ക് പുറത്ത്. സൂപ്പർഹീറോ സ്യൂട്ടണിഞ്ഞ് കരുത്തുറ്റ കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തിലെത്തിയിരിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചത് മുതൽ ഏറെ പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രമാണിത്.

നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പ്രോജക്ട് കെ യിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. കമൽഹാസൻ, ദീപിക പദുകോൺ, അമിതാഭ് ബച്ചൻ, ദിഷ പഠാനി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ നിർമാണ കമ്പനിയായ വൈജയന്തി മൂവീസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Read also: ‘സ്വപ്നങ്ങളുടെ ലോകത്തേക്ക് പറന്നുയരാൻ കഴിയും മുൻപേ നമുക്കു നഷ്ടപെട്ട ഡോ.വന്ദനയുടെ ഓർമകൾക്ക് മുന്നിൽ നമിക്കുന്നു’- ഡോക്ടർസ് ദിനത്തിൽ വീണാ ജോർജ്

ചിത്രത്തിന്റെ ആദ്യ പ്രമൊ വിഡിയോ റിലീസ് ജൂലൈ 20-നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രശസ്തമായ സാൻ ഡിയാ​ഗോ കോമിക്-കോൺ 2023-ൽ വെച്ചാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. സാൻ ഡിയാ​ഗോ കോമിക്-കോണിൽ എത്തുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് ‘പ്രോജ്കട് കെ’. സയൻസ് ഫിക്‌ഷൻ വിഭാഗത്തിൽപെടുന്ന ചിത്രം സംക്രാന്തി നാളിൽ ജനുവരി 12, 2024 ൽ ചിത്രം തിയറ്ററുകളിലെത്തും.

Story highlights: project-k-prabhas-first-look-revealed