ഈ മറാത്തി ഗാനത്തോട് പ്രണയം തോന്നുന്നു- ചുവടുവെച്ച് കനിഹ

June 8, 2023

സമൂഹമാധ്യമങ്ങളിൽ വളരെയധികം ഹിറ്റായി മാറിയിരിക്കുകയാണ് ഒരു മറാത്തി ഗാനം. നടി നിമിഷ സജയൻ ഈ ഗാനത്തിന് ഹുവടുവെച്ചതോടെയാണ് മലയാളികളും ഇത് ഏറ്റെടുത്തത്. ഇപ്പോഴിതാ, നടി കനിഹയും ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഈ മറാത്തി ഗാനത്തോട് വല്ലാത്ത പ്രണയം തോന്നുന്നു എന്നാണ് കനിഹ കുറിച്ചത്. മനോഹരമായി അതിനൊപ്പം ചുവടുവയ്ക്കുകയും ചെയ്യുന്നുണ്ട് നടി.

 അതേസമയം, സിനിമാലോകത്ത് 20 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് നടി കനിഹ. വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ കനിഹ വേഷമിട്ടുകഴിഞ്ഞു. മലയാളത്തിലാണ് അധികവും ചിത്രങ്ങൾ.

Read Also: സത്യത്തിൽ ഇപ്പോൾ ആരാണ് സോറി പറയേണ്ടത്..?- പൊട്ടിച്ചിരിപ്പിച്ച് ഒരു രസികൻ പരാതി പറച്ചിൽ

മലയാളികളുടെ ഇഷ്ടം വളരെപ്പെട്ടെന്ന് സ്വന്തമാക്കിയ അന്യഭാഷാ നടിയാണ് കനിഹ. വിവിധ ഭാഷകളിൽ വേഷമിട്ടെങ്കിലും മലയാളത്തിലാണ് നടി ശോഭിച്ചത്. അഭിനയത്തിൽ മാത്രമല്ല, പാട്ടിലും പുലിയാണ് നടി. സമൂഹമാധ്യമങ്ങളിൽ ആരാധകർക്കായി ഇടക്ക് പാട്ടുകൾ പാടി പങ്കുവയ്ക്കാറുണ്ട് കനിഹ.  അതേസമയം, കനിഹ അവസാനമായി വേഷമിട്ടത് ‘പാപ്പൻ’ എന്ന ചിത്രത്തിലാണ്. സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ സൂസൻ എന്ന കഥാപാത്രത്തെ അവർ അവതരിപ്പിച്ചു.

Story highlights- kaniha marathi dance video