നാടകീയ നിമിഷങ്ങൾക്കൊടുവിൽ സൺറൈസേഴ്സിനെതിരെ പഞ്ചാബിന് വിജയം

തുടക്കം മുതൽ ആകാംക്ഷ നിറച്ച മത്സരത്തിൽ സൺറൈസേഴ്സിനെതിരെ പഞ്ചാബിന് വിജയം. സൺറൈസേഴ്‌സ് ഹൈദരാബാദിനെ 12 റൺസിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. പഞ്ചാബ് ഉയർത്തിയ 126 റൺസ് മറികടക്കാൻ സൺറൈസേഴ്സിന് സാധിച്ചില്ല. 19.5 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടാനെ സൺറെെസേഴ്‌സിന് സാധിച്ചുള്ളൂ.

ഹൈദരാബാദിന് വേണ്ടി ഡേവിഡ് വാർണറും ബെയർസ്‌റ്റോയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്.  വാർണർ 20 പന്തിൽ 35 റൺസും ബെയർസ്‌റ്റോ 19 റൺസുമെടുത്ത് പുറത്തായതോടെ ഹൈദരാബാദ് പതറുകയായിരുന്നു. 15 റൺസ് എടുത്ത മനീഷ് പാണ്ഡെയും പുറത്തായതോടെ പരാജയം പൂർണമായി. 26 റൺസ് എടുത്ത വിജയ് ശങ്കറിനും ഹൈദരാബാദിനെ തുണയ്ക്കാൻ സാധിച്ചില്ല.

ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ പഞ്ചാബിനെ സൺറൈസേഴ്‌സ് 126 റൺസിൽ ഒതുക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ 37 റൺസും രണ്ടാം വിക്കറ്റിൽ 29 റൺസും പഞ്ചാബ് സ്വന്തമാക്കിയെങ്കിലും തുടർന്ന് മികവ് പുലർത്താൻ സാധിച്ചില്ല. തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി സൺറൈസേഴ്‌സ് മത്സരത്തിൽ ആധിപത്യം പുലർത്തി. കെ.എൽ രാഹുൽ 27 റൺസും മൻദീപ് സിംഗ് 17 റൺസും ക്രൈസ്റ്റ് ഗെയ്ൽ 20 റൺസുമെടുത്താണ് പുറത്തായത്.

മാക്‌സ്‌വെൽ(12), ഹൂഡ (0), ക്രിസ് ജോർദാൻ(7), അശ്വിൻ(4) എന്നിവർക്കൊന്നും പഞ്ചാബിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. അവസാന ഓവറുകളിൽ നിക്കോളാസ് പുരാനാണ് പഞ്ചാബിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. പുരാൻ പുറത്താവാതെ 28 പന്തിൽ നിന്ന് 32 റൺസാണ് എടുത്തത്.

Story highlights- punjab won by 12 runs