നാഗചൈതന്യക്ക് മനോഹര ആശംസയുമായി സാമന്ത- മൂന്നാം വിവാഹവാർഷികം ആഘോഷിച്ച് താരജോഡി

October 6, 2020

2017ലാണ് വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ നാഗചൈതന്യയും സാമന്തയും വിവാഹിതരായത്. ലോക്ക് ഡൗൺ കാലത്ത് മൂന്നാം വിവാഹ വാർഷികം ആഘോഷിക്കുമ്പോൾ നാഗചൈതന്യക്കായി ഹൃദ്യമായൊരു കുറിപ്പാണ് സാമന്ത പങ്കുവെച്ചിരിക്കുന്നത്. ‘നിങ്ങൾ എന്റേതാണ്, ഞാൻ നിങ്ങളുടേതും. നമുക്ക് മുന്നിലെ ഏതു വാതിലുകളും നമ്മൾ ഒന്നിച്ചു തുറക്കും. വിവാഹ വാർഷിക ആശംസകൾ’- സാമന്ത കുറിക്കുന്നു.

നാഗ ചൈതന്യയും സാമന്തയും അവസാനമായി ഒന്നിച്ചഭിനയിച്ചത് മജിലിയിലാണ്. ‘യേ മായ ചേസാവേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലായത്. സ്വപ്ന തുല്യമായിരുന്നു സാമന്ത- നാഗാർജുന വിവാഹം. ഹൈന്ദവ ആചാര പ്രകാരവും ക്രിസ്തീയ ആചാര പ്രകാരവും വിവാഹം നടന്നു. നാഗചൈതന്യക്കൊപ്പമുള്ള സുന്ദര നിമിഷങ്ങൾ സാമന്ത സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

https://www.instagram.com/p/CF_MKk0hj6P/?utm_source=ig_web_copy_link

അതേസമയം, ഈ വിവാഹ വാർഷിക ദിനത്തിൽ സമാന്തയ്ക്ക് ഇരട്ടി മധുരമാണ്. വർഷങ്ങളായി മനസിലുള്ള സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് നടി. വസ്ത്രവിപണന രംഗത്തേക്കാണ് സാമന്ത ചുവടുവയ്ക്കുന്നത്. സാഖി എന്ന ഫാഷൻ ലേബലിന് തുടക്കമിട്ടതായി നടി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒരുപാട് നാളായി കാണുന്ന സ്വപ്നമാണെന്നും തന്റെ കുഞ്ഞാണിതെന്നും സാമന്ത സംരംഭത്തെക്കുറിച്ച് പങ്കുവെച്ചിരുന്നു.

Read More: ഒരു ലക്ഷത്തിഅറുപതിനായിരം ‘കുത്ത് ‘കൊണ്ട് ഒരു ചാക്കോച്ചന്‍; വീഡിയോ

നാഗചൈതന്യയുമായുള്ള വിവാഹ ശേഷവും വെള്ളിത്തിരയിൽ നിറസാന്നിധ്യമാണ് സാമന്ത. ലോക്ക് ഡൗൺ സമയത്ത് കൃഷിയും, ഓൺലൈൻ പഠനവുമൊക്കെയായി താരം തിരക്കിലായിരുന്നു. സുഹൃത്തുക്കളുടെ വിവാഹത്തിൽ പങ്കെടുക്കുന്ന വിശേഷങ്ങളും സാമന്ത പങ്കുവെച്ചിരുന്നു.

Story highlights- samnatha celebrating third wedding anniversary