കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 164 റൺസ് വിജയലക്ഷ്യം
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 164 റൺസ് വിജയലക്ഷ്യം. അബുദാബിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത 163 റൺസ് നേടിയത്. 36 റൺസ് നേടിയ ശുഭ്മൻ ഗിൽ ആണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. മോർഗൻ 34 റൺസ് നേടി. സൺറൈസേഴ്സിനായി നടരാജൻ 2 വിക്കറ്റ് വീഴ്ത്തി.
ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും, രാഹുൽ ത്രിപാഠിയും ചേർന്ന് ആദ്യ വിക്കറ്റിൽ 48 റൺസാണ് എടുത്തത്. രാഹുൽ ത്രിപാഠി (23) പുറത്തായതോടെ ക്രീസിലെത്തിയത് നിതീഷ് റാണയായിരുന്നു. പിന്നാലെ 36 റൺസെടുത്ത ശുഭ്മാൻ ഗിൽ പുറത്തായി. 29 റൺസെടുത്ത റാണയും പുറത്തായി. ദിനേശ് കാർത്തിക്, ഓയിൻ മോർഗൻ കൂട്ടുകെട്ടാണ് കൊൽക്കത്തയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഹൈദരാബാദിനായി നടരാജൻ രണ്ടും വിജയ് ശങ്കർ, റാഷിദ് ഖാൻ, ബേസിൽ തമ്പി എന്നിവർ ഒരു വിക്കറ്റും വീഴ്ത്തി.
അതേസമയം, അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ ക്ഷീണത്തിലാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. പോയിന്റ് പട്ടികയില്‍ നാലും അഞ്ചും സ്ഥാനത്തുള്ളവര്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇരുകൂട്ടര്‍ക്കും ജയം പ്രധാനമാണ്.
Story highlights- sunrisers hyderabad vs kolkata knight riders