‘നിസ്വാർത്ഥ സേവനത്തിനും ധീരതയ്ക്കും നന്ദി’- ഇന്ത്യൻ വ്യോമസേനക്ക് ആദരവറിയിച്ച് സൂര്യയും കാർത്തിയും

October 8, 2020

ഇന്ത്യൻ വ്യോമസേനയ്ക്ക് ആദരവർപ്പിച്ച് സൂര്യയും കാർത്തിയും. വ്യോമസേനയുടെ ധീരതയ്ക്കും നിസ്വാർത്ഥ സേവനത്തിനും സൂര്യ അഭിവാദ്യം അർപ്പിച്ചപ്പോൾ അവരുടെ പ്രതിബദ്ധതയെയും ദേശസ്‌നേഹത്തെയും കുറിച്ചാണ് കാർത്തി കുറിച്ചത്. ഇന്ത്യൻ വ്യോമസേന ദിനത്തോടനുബന്ധിച്ചാണ് താരങ്ങൾ ആദരവർപ്പിച്ചത്.

‘ഇന്ത്യൻ വ്യോമസേനായുടെ പോരാളികളെയും കുടുംബത്തെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. നമ്മുടെ രാജ്യത്തിൻറെ ആകാശം സുരക്ഷിതമാക്കുന്നതിലും ദുരന്തസമയങ്ങളിൽ സഹായിക്കുന്നതിലും നൽകിയ നിസ്വാർത്ഥ സേവനത്തിനും ധീരതയ്ക്കും എന്റെ നന്ദി. ആശംസകൾ ‘- സൂര്യ കുറിക്കുന്നു.

‘ഇന്ത്യൻ എയർഫോഴ്‌സിലെ ഏറ്റവും ബുദ്ധിമാനും ധീരരുമായ ചില ഉദ്യോഗസ്ഥരെ കാണാനുള്ള ഭാഗ്യം ലഭിച്ചതിനാൽ, അവരുടെ പ്രതിബദ്ധതയെയും ദേശസ്‌നേഹത്തെയും ഞാൻ വളരെയധികം ബഹുമാനിക്കുന്നു. ജയ് ഹിന്ദ്!’ കാർത്തിയുടെ വാക്കുകൾ.

Read More: ‘ചെടിച്ചട്ടികളിൽ ഇടാൻ ഉരുളൻ കല്ലു പെറുക്കാൻ പുഴയിൽ പോയതാ’- നാടും പുഴയും പരിചയപ്പെടുത്തി അനുശ്രീ

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ് ഇന്ത്യന്‍ വ്യോമസേന. 1,70,000 അംഗങ്ങളാണ് വ്യോമസേനയിലുള്ളത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ആക്ട് അനുസരിച്ച് 1932 ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യന്‍ വ്യോമസേന രൂപീകൃതമായത്. വ്യോമസേന രൂപീകൃതമായ ഒക്ടോബര്‍ 8 എല്ലാവര്‍ഷവും വ്യോമസേനാ ദിനമായി ആഘോഷിക്കാറുണ്ട്.

Story highlights- Suriya and Karthi salute Indian Air Force warriors