സഹോദരിക്ക് ഹൃദ്യമായി പിറന്നാൾ ആശംസിച്ച് ഉണ്ണി മുകുന്ദൻ- ശ്രദ്ധ നേടി ചിത്രങ്ങൾ

October 3, 2020

സഹോദരിക്ക് ഹൃദ്യമായി പിറന്നാൾ ആശംസിക്കുകയാണ് ഉണ്ണി മുകുന്ദൻ. ചെറുപ്പം മുതൽ ഒന്നിച്ചെടുത്ത നിരവധി ചിത്രങ്ങളും സഹോദരിയുടെ പിറന്നാൾ ദിനത്തിൽ പങ്കുവയ്ക്കുകയാണ് താരം. ‘ചേച്ചി, സന്തോഷകരമായ പിറന്നാൾ ആശംസകൾ.. ജന്മദിനത്തിലും നിങ്ങൾ ജോലി തിരക്കിലാണ്. പക്ഷേ, എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആസ്വദിക്കൂ! സ്നേഹത്തോടെ ഉണ്ണി’ എന്നാണ് താരം കുറിക്കുന്നത്.

മലയാള സിനിമയിലെ പ്രിയങ്കരനായ യുവനടനാണ് ഉണ്ണി മുകുന്ദൻ. അടുത്തിടെയായിരുന്നു ഉണ്ണിയുടെയും ജന്മദിനം ആരാധകർ ആഘോഷമാക്കിയത്. മനോഹരമായ ഒരു സമ്മാനവും ആരാധകർ ഉണ്ണിക്കായി നൽകിയിരുന്നു. ഉണ്ണിയുടെ പഴയ പൾസർ ബൈക്ക് രൂപമാറ്റം നടത്തിയാണ് ആരാധകർ താരത്തിന് നൽകിയത്.

അഭിനയത്തിന് പുറമെ നിർമ്മാണത്തിലേക്കും ചുവടുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന് പേരിട്ടിരിക്കുന്ന നിർമ്മാണ കമ്പനിയുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവെച്ചിരുന്നു. സ്വന്തം പ്രൊഡക്ഷൻ കമ്പനി നിർമിക്കുന്ന ചിത്രമായ ‘ബ്രൂസ് ലി’യിൽ നായകനാകുന്നതും ഉണ്ണി മുകുന്ദനാണ്.

https://www.instagram.com/p/CF3UcLoBbj7/?utm_source=ig_web_copy_link

യുവതാരങ്ങളായ പൃഥ്വിരാജ്, നിവിൻ പോളി, ദുൽഖർ സൽമാൻ എന്നിവർക്ക് പിന്നാലെയാണ് സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് ഉണ്ണി മുകുന്ദനും ആരംഭിക്കുന്നത്.

മലയാളത്തിൽ വിജയം കൊയ്ത നന്ദനം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ സീഡനിലൂടെയാണ് ഉണ്ണി മുകുന്ദൻ അഭിനയ രംഗത്തേക്ക് എത്തുന്നത്. മമ്മൂട്ടിക്കൊപ്പം ബോംബെ മാർച്ച് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ ജയൻ തുടങ്ങി വലിയ താരനിരയിലെത്തിയ മല്ലു സിംഗ് വൻ വിജയമായതോടെയാണ് ഉണ്ണി മുകുന്ദൻ പ്രേക്ഷക പ്രിയങ്കരനായി മാറിയത്.

Read More: ഒമർ ലുലുവിന് സർപ്രൈസ് ഗിഫ്റ്റ് നൽകി നിർമാതാവ്

മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മാമാങ്കമാണ് അവസാനമായി തിയേറ്ററുകളിലെത്തി ചിത്രം. അഭിനയത്തിന് പുറമെ അസിസ്റ്റന്റ് ഡയറക്ടർ, ഗായകൻ, ഗാന രചയിതാവ് തുടങ്ങി നിരവധി മേഖലകളിൽ ഉണ്ണി മുകുന്ദൻ കഴിവ് തെളിയിച്ചിട്ടുണ്ട്.

Story highlights- unni mukundan celebrating sister’s birthday