മക്കൾക്കൊപ്പം കൂടുതൽ ചെറുപ്പത്തോടെ വാണി വിശ്വനാഥ്- മനോഹര കുടുംബ ചിത്രം
തൊണ്ണൂറുകളിലെ ആക്ഷൻ ഹീറോയിനായിരുന്നു വാണി വിശ്വനാഥ്. കരുത്തുറ്റ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച വാണി വിവാഹ ശേഷം സിനിമയിൽ സജീവമല്ല. 2002ൽ നടൻ ബാബുരാജിനെ വിവാഹം കഴിച്ച വാണി സീരിയലുകളിലാണ് സജീവം. ഇടക്ക് ചില സിനിമകളിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ, മക്കൾക്കൊപ്പമുള്ള വാണി വിശ്വനാഥിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്.
അടുത്തിടെ അൻപതാം പിറന്നാൾ ആഘോഷിച്ച വാണി വിശ്വനാഥ് മക്കളെക്കാൾ ചെറുപ്പം കാത്തുസൂക്ഷിക്കുകയാണ്. മക്കളായ ആർച്ച, ആർദ്രി എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ശ്രദ്ധ നേടുന്നത്. മലയാളത്തിലൂടെ അഭിനയത്തിൽ കരിയർ തുടങ്ങിയ വാണി വിശ്വനാഥ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
മംഗല്യ ചാർത്ത് എന്ന സിനിമയിലൂടെ അരങ്ങേറിയ വാണി വിശ്വനാഥിന് പിന്നീട് ലഭിച്ചതെല്ലാം കരുത്തുറ്റ കഥാപാത്രങ്ങൾ ആയിരുന്നു. ആക്ഷൻ രംഗങ്ങളിൽ ഇത്രയും മികവ് പുലർത്തിയിട്ടുള്ള മറ്റൊരു നായിക പിന്നീട് വന്നിട്ടില്ല. മുൻനിര നായികയായി നിൽക്കുന്ന സമയത്താണ് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ബാബുരാജിനെ താരം വിവാഹം കഴിക്കുന്നത്.
മലയാളത്തിൽ ചിന്താമണി കൊലക്കേസിൽ വാണി വിശ്വനാഥ് വേഷമിട്ടിരുന്നു. 2009ൽ ബാബുരാജ് സംവിധാനം ചെയ്ത ഡാലിയ എന്ന ചിത്രത്തിലൂടെയും വാണി വിശ്വനാഥ് തിരിച്ചുവരവ് നടത്തിയെങ്കിലും പിന്നീട് ടെലിവിഷൻ പരമ്പരകളിലേക്ക് ചേക്കേറുകയായിരുന്നു.
Story highlights- vani viswanath family photo