ഏഴുമാസങ്ങൾക്ക് ശേഷം ഷൂട്ടിംഗ് ആരംഭിക്കാൻ തയ്യാറെടുത്ത് വിദ്യ ബാലൻ- ‘ഷെർനി’ മധ്യപ്രദേശിൽ ഒരുങ്ങുന്നു
‘ശകുന്തള ദേവി’ എന്ന ബയോപിക്കിന് ശേഷം അടുത്ത ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് വിദ്യ ബാലൻ. ലോക്ക് ഡൗൺ കാരണം നീണ്ടുപോയ ഷെർനി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബർ അവസാനത്തോടെ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. മധ്യപ്രദേശിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. അമിത് മസൂർക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് ചെറുക്കാനായി പ്രോട്ടോകോൾ പാലിച്ചേ ചിത്രീകരണം ആരംഭിക്കൂ എന്ന് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകുന്നു.
ചിത്രത്തിൽ ഫോറസ്റ്റ് ഓഫീസറുടെ വേഷത്തിലാണ് വിദ്യ എത്തുന്നത്. മാർച്ചിൽ തുടങ്ങാനിരുന്ന ചിത്രമാണ് ഷെർനി. ലോക്ക് ഡൗൺ പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം മാറ്റിവയ്ക്കുകയായിരുന്നു. ‘ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കണമെന്നാണ് കരുതുന്നത്. കൂടുതൽ ശ്രദ്ധയോടെ വേണം ചിത്രീകരണം എന്ന അവസ്ഥയാണിപ്പോൾ. കാട്ടിലാണ് ഞങ്ങൾ സിനിമ ചിത്രീകരിക്കാൻ ആലോചിച്ചത് എന്നത് ഭാഗ്യമായി. അവിടം സുരക്ഷിതമെന്ന് കരുതുന്നു’. വിദ്യ ബാലൻ പറയുന്നു. ന്യൂട്ടൻ എന്ന ചിത്രത്തിന് ശേഷം അമിത് മസുർകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെർനി.
അതേസമയം, വിദ്യ ബാലൻ നായികയായി തിയേറ്ററിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം മിഷൻ മംഗൾ ആണ്. അക്ഷയ് കുമാർ, തപ്സി പന്നു, സോനാക്ഷി സിൻഹ, നിത്യ മേനോൻ എന്നിവർക്കൊപ്പമാണ് വിദ്യ മിഷൻ മംഗളിൽ വേഷമിട്ടത്.
Read More: ‘എനിക്കേറ്റവും പ്രിയപ്പെട്ടവ’- പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ഭാവന
ഇന്ത്യയിലെ ഹ്യൂമൻ കമ്പ്യൂട്ടർ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതം പങ്കുവെച്ച ചിത്രം ഓൺലൈൻ റിലീസിനാണ് എത്തിയത്. ശകുന്തള ദേവിയുടെ രൂപ ഭാവങ്ങളെല്ലാം വിദ്യ ബാലൻ അതേപടി പകർത്തിയിരുന്നു. ‘അമ്മ- മകൾ ബന്ധത്തിലൂടെയാണ് സിനിമ ആവിഷ്കരിച്ചിരിക്കുന്നത്. മലയാളിയായ അനു മേനോനാണ് സംവിധാനം ചെയ്തത്.
Story highlights- vidhya balan to start shooting for ‘Sherni’