ചലച്ചിത്രതാരം വിശാൽ ആനന്ദ് അന്തരിച്ചു

October 6, 2020

ബോളിവുഡ് സിനിമ നടൻ വിശാൽ ആനന്ദ് അന്തരിച്ചു. 82 വയസായിരുന്നു. 1976 ൽ പുറത്തിറങ്ങിയ ചൽതേ ചൽതേ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് വിശാൽ ആനന്ദ്. എഴുപതുകളിലെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് വിശാൽ ആനന്ദ്. ഹിന്ദുസ്ഥാൻ കി കസം, ടാക്‌സി ഡ്രൈവർ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് വിശാൽ ആനന്ദ്.

ഹമാര അധികാർ, സരെഗമപ, ഇന്ത്‌സാർ, ദിൽ സേ മിലെ ദിൽ, കസ്മത്ത് തുടങ്ങിയ ചിത്രങ്ങളാണ് വിശാലിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.

Read also:ത്രില്ലടിപ്പിച്ച് അക്ഷയ് കുമാർ; സമൂഹമാധ്യമങ്ങളിൽ തരംഗമായി ബെൽബോട്ടം ടീസർ

Story Highlights:vishal anand passes away