കുട്ടികളുടെ പഠനനിലവാരത്തെക്കുറിച്ച് ഇനി മാതാപിതാക്കൾക്കും പരിശോധിക്കാം; 90 പ്ലസ് മൈ ട്യൂഷന് ആപ്പിലൂടെ
കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകണം എന്നതാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്…പാഠഭാഗങ്ങൾ കൂടുതൽ കൃത്യമായി മനസിലാക്കാൻ മികച്ച രീതിയിലുള്ള ട്യൂഷനും ആവശ്യമാണ്. മികച്ച ട്യൂഷൻ അവരുടെ പഠന നിലവാരത്തേയും മെച്ചപ്പെടുത്തുന്നു. എന്നാല്‍ ഭീമമായ ട്യൂഷന് ഫീസാണ് പലരേയും അലട്ടുന്ന പ്രശ്നം. എന്നാൽ ഇതിനെല്ലാം ഒരു മികച്ച പരിഹാരമാണ് 90 പ്ലസ് മൈ ട്യൂഷന് ആപ്പ്.
ഓരോ ദിവസവും ക്ലാസെടുക്കുന്ന പാഠഭാഗത്തെക്കുറിച്ചും, ഏത് ഭാഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തണം എന്ന കാര്യത്തെക്കുറിച്ചുമെല്ലാം മാതാപിതാക്കള്‍ക്കും ഇനി 90 പ്ലസ് മൈ ട്യൂഷന് ആപ്പിലൂടെ പരിശോധിക്കാം. ആപ്പിലൂടെ ദിവസവും പഠിക്കുന്ന പാഠഭാഗത്തില്‍ നിന്നുള്ള ഹോ ടെസ്റ്റ് ഇതിന് നിങ്ങളെ സഹായിക്കും. സാധാരണ നല്കുന്ന ട്യൂഷന് ഫീസുകളേക്കാള്‍ കുറഞ്ഞ ചിലവില്‍ 90 പ്ലസ് മൈ ട്യൂഷന് ആപ്പില്‍ കുട്ടികള്‍ക്ക് പഠിക്കാനും നിരന്തരം പഠനനിലവാരം പരിശോധിക്കാനുമുള്ള സൗകര്യങ്ങൾ ഉണ്ട്. പാഠഭാഗങ്ങള്‍ സിനിമ കാണുന്ന ലാഘവത്തോടെ വളരെ ലളിതമായി പഠിക്കാന്‍ സാധിക്കുന്നു എന്നതാണ് 90 പ്ലസ് മൈ ട്യൂഷന് ആപ്പിന്റെ സവിശേഷത.
അതേസമയം അഞ്ചാം ക്ലാസ് മുതൽ 12-ആം ക്ലാസ് വരെയുള്ള കേരളാ സിലബസിലെ കുട്ടികള്‍ക്ക് മാത്രമേ 90 പ്ലസ് മൈ ട്യൂഷന് ആപ്പിലൂടെയുള്ള പഠനം സാധ്യമാവുകയുള്ളു. എല്ലാ കുട്ടികള്‍ക്കും എളുപ്പത്തിൽ പഠിക്കാൻ കഴിയുന്ന രീതിയിൽ വളരെ സിംപിൾ ആയാണ് ആപ്പിലൂടെയുള്ള ഡിജിറ്റല്‍ ട്യൂഷന്. സാധാരണ ട്യൂഷന് ഫീസിനെക്കാള്‍ വളരെ കുറഞ്ഞ ഫീസ് മാത്രമാണ് 90 പ്ലസ് മൈ ട്യൂഷന് ആപ്പിലൂടെയുള്ള പഠനത്തിന് ഈടാക്കുന്നത്.
ഓരോ വിഷയങ്ങളിലെയും വിദഗ്ധര്‍ നയിക്കുന്ന വിശദമായ ക്ലാസുകള്‍ മികച്ച വീഡിയോ ക്വാളിറ്റിയില്‍ 90 പ്ലസ് മൈ ട്യൂഷന് ആപ്പില്‍ ലഭ്യമാണ്. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം പിന്നീട് ഇന്റര്‍നെറ്റ് ആവശ്യമില്ല എന്നതും ഈ ആപ്പിന്റെ പ്രത്യേകതയാണ്. എങ്ങനെയാണ് അധ്യാപകര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതെന്നടക്കമുള്ള വീഡിയോകള്‍ 90 പ്ലസ് മൈ ട്യൂഷന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ സൗജന്യമായി കാണാം. ചില പാഠഭാഗങ്ങളുടെ വീഡിയോ ക്ലാസുകളും ഇപ്പോള്‍ ആപ്പില്‍ സൗജന്യമായി ലഭ്യമാണ്.
Story Highlights:90 plus my tuition app online education shows the learining level of kids