കണ്ണനെ കാണാൻ ഗുരുവായൂർ നടയിൽ മഞ്ഞ പട്ടുടുത്ത് അനുശ്രീ- ചിത്രങ്ങൾ

November 7, 2020

ലോക്ക് ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അനുശ്രീ. ഒട്ടേറെ ഫോട്ടോഷൂട്ടുകളാണ് അനുശ്രീ നടത്തിയത്. ഇപ്പോഴിതാ, ഗുരുവായൂർ നടയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടി. ഗുരുവായൂരപ്പന്റെ സന്നിധിയിൽ എന്ന കുറിപ്പിനൊപ്പമാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ മഞ്ഞ സാരിയിൽ നാടൻ ചേലിലാണ് അനുശ്രീ നിൽക്കുന്നത്.

അടുത്തിടെയാണ് നടി മുപ്പതാം പിറന്നാൾ ആഘോഷമാക്കിയത്. നിരവധി സമ്മാനങ്ങളും ആശംസകളുമാണ് മലയാളികളുടെ പ്രിയ താരത്തെ തേടിയെത്തിയത്. പിറന്നാൾ ദിനത്തിൽ ലഭിച്ച സമ്മാനങ്ങൾ പങ്കുവെച്ച് എല്ലാവര്ക്കും താരം നന്ദിയും അറിയിച്ചിരുന്നു.

നാട്ടിൻപുറത്തുനിന്നും സിനിമയിലേക്കെത്തിയ താരമാണ് അനുശ്രീ. എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളുമാണ് അനുശ്രീ സിനിമകളിൽ കാഴ്ചവെച്ചിട്ടുള്ളത്. വെള്ളിത്തിരയിലെ തിരക്കുകളിൽ നിന്നും മാറി ലോക്ക് ഡൗൺ കാലത്ത് നാട്ടിലെ സന്തോഷങ്ങളിലേക്ക് അനുശ്രീ ചേക്കേറിയിരുന്നു. നാട്ടിലെ സ്ഥലങ്ങളും ആഘോഷങ്ങളുമെല്ലാം ആരാധകർക്കായി നടി പങ്കുവെച്ചിരുന്നു.

Read More: പിറന്നാൾ സർപ്രൈസ്; കമൽഹാസനും ലോകേഷ് കനകരാജും ഒന്നിക്കുന്നു, ‘വിക്രം’ ടീസർ

ഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്. ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം ശ്രദ്ധ നേടിയതോടെ കൈനിറയെ അവസരങ്ങളാണ് അനുശ്രീയെ തേടിയെത്തിയത്. വെടി വഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ആദി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളാണ് അനുശ്രീ കൈകാര്യം ചെയ്തത്. ഇതിഹാസ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അനുശ്രീയ്ക്ക് സാധിച്ചു. ‘പ്രതിപൂവൻ കോഴി’യും, ‘മൈ സാന്റ’യുമാണ് അനുശ്രീയുടേതായി തിയേറ്ററുകളിൽ അവസാനമെത്തിയ ചിത്രങ്ങൾ.

Story highlights- anusree new photoshoot

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!