‘നിറവയറിൽ നൃത്തം ചെയ്ത അമൂല്യമായ ഓർമ്മകൾ’- വീഡിയോ പങ്കുവെച്ച് ദിവ്യ ഉണ്ണി

കഴിഞ്ഞ വർഷം സൂര്യ ഫെസ്റ്റിവലിൽ നിറവയറോടെ നൃത്തം ചെയ്ത ദിവ്യ ഉണ്ണിയുടെ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, ഒരുവർഷത്തിനു ശേഷം ആ ഓർമ്മ പങ്കുവയ്ക്കുകയാണ് താരം. നിറവയറിൽ നൃത്തം ചെയ്ത അമൂല്യമായ ഓർമ്മകൾ എന്ന കുറിപ്പിനൊപ്പമാണ് നടി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചത്. ഗർഭ കാലത്തിന്റെ ഏഴാം മാസത്തിലാണ് ദിവ്യ ഉണ്ണി നൃത്തം ചെയ്യുന്നത്.
നൃത്തവേദിയിൽ നിന്നും സിനിമയിലേക്കെത്തിയ താരമാണ് ദിവ്യ ഉണ്ണി. ഒട്ടേറെ സിനിമകളിൽ നായികയായി എത്തിയ ദിവ്യ ഉണ്ണി വിവാഹശേഷമാണ് വെള്ളിത്തിരയിൽ നിന്നും ഇടവേളയെടുത്തത്. എന്നാൽ, അമേരിക്കയിലെ ഹൂസ്റ്റണിൽ നൃത്തവിദ്യാലയവുമായി സജീവമാണ് ദിവ്യ ഉണ്ണി.
സിനിമാലോകത്ത് നിന്നും വിട്ടുനിൽക്കുകയാണെങ്കിലും നൃത്തവേദികളിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് ദിവ്യ ഉണ്ണി. നൃത്ത വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളും ദിവ്യ ഉണ്ണി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് ദിവ്യ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞുമകളുടെ വിശേഷങ്ങളെല്ലാം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഐശ്വര്യ എന്നാണ് മകളുടെ പേര്. ഐശ്വര്യയെ കൂടാതെ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും കൂടി ദിവ്യ ഉണ്ണിക്ക് ഉണ്ട്.
Read More: സൂരരൈ പോട്രുവിലെ ബൊമ്മിയുടെ ബണ്‍ വേള്‍ഡ് ബേക്കറിക്ക് 25 വയസ്സ്
കലോത്സവ വേദികളിലും നൃത്തവേദികളിലും തിളങ്ങി നിന്ന ദിവ്യ ഉണ്ണി സിനിമയിലും നിറസാന്നിധ്യമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ദിവ്യ ഉണ്ണി. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു മലയാള സിനിമയിലേയ്ക്കുള്ള താരത്തിന്റെ അരങ്ങേറ്റം. പ്രണയവര്‍ണ്ണങ്ങള്‍, ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Story highlights- divya unni sharing throwback video