ചൈനീസ് ആപ്ലിക്കേഷനുകള്‍ അടക്കം 43 മൊബൈല്‍ ആപ്പുകള്‍ക്ക് കൂടി രാജ്യത്ത് നിരോധനം

November 24, 2020
India Government bans 43 mobile app

സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് 43 മൊബൈല്‍ ആപ്ലിക്കേഷനുകല്‍ക്ക് കൂടി രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തി. കൂടുതലും ചൈനീസ് ആപ്ലിക്കേഷനുകളാണ്.

ആലിബാബയുടെ നിയന്ത്രണത്തിലുള്ള ചില ആപ്ലിക്കേഷനുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ അഖണ്ഡതയും ഐക്യവും സംരക്ഷിക്കാന്‍ വേണ്ടിയാണ് സുരക്ഷാ ഭീഷണിയുള്ള ആപ്ലിക്കേഷനുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിരോധിച്ച ആപ്ലിക്കേഷനുകള്‍- ആലിസപ്ലൈയേഴ്സ് മൊബൈല്‍ ആപ്പ്, ആലിബാബ വര്‍ക്ക്ബെഞ്ച്, ആലി എക്സ്പ്രസ്- സ്മാര്‍ട്ടെര്‍ ഷോപ്പിംഗ്, ബെറ്റര്‍ ലിവിംഗ്, ആലിപേ കാഷ്യര്‍, ലാലാമൂവ് ഇന്ത്യ- ഡെലിവറി ആപ്പ്, ഡ്രൈവ് വിത്ത് ലാവാമൂവ് ഇന്ത്യ, സ്നാക്ക് വിഡിയോ, കാംകാര്‍ഡ്- ബിസിനസ് കാര്‍ഡ് റീഡര്‍, കാം കാര്‍ഡ്- ബിസിആര്‍ (വെസ്റ്റേണ്‍), സോള്‍- ഫോളോ ദ സോള്‍ ടു ഫൈന്റ് യു, ചൈനീസ് സോഷ്യല്‍ – ഫ്രീ ഓണ്‍ലൈന്‍ ഡേറ്റിംഗ് വിഡിയോ ആപ്പ് ആന്‍ഡ് ചാറ്റ്, ഡേറ്റ് ഇന്‍ ഏഷ്യ- ഡേറ്റിംഗ് ആന്‍ഡ് ചാറ്റ് ഫോര്‍ ഏഷ്യന്‍ സിംഗിള്‍സ്, വിഡേറ്റ്- ഡേറ്റിംഗ് ആപ്പ്, ഫ്രീ ഡേറ്റിംഗ് ആപ്പ്- സിംഗോള്‍, സ്റ്റാര്‍ട് യുവര്‍ ഡേറ്റ്, അഡോര്‍ ആപ്പ്, ട്രൂലി ചൈനീസ്- ചൈനീസ് ഡേറ്റിംഗ് ആപ്പ്, ട്രൂലി ഏഷ്യന്‍- ഏഷ്യന്‍ ഡേറ്റിംഗ് ആപ്പ്, ചൈനലൗ- ഡേറ്റിംഗ് ആപ്പ് ഫോര്‍ ചൈനീസ് സിംഗിള്‍സ്, ഡേറ്റ്മൈഎജ്-ചാറ്റ്, മീറ്റ്, ഡേറ്റ് മച്യൂര്‍ സിംഗിള്‍സ് ഓണ്‍ലൈന്‍, ഏഷ്യന്‍ഡേറ്റ്- ഫൈന്‍ഡ് ഏഷ്യന്‍ സിംഗിള്‍സ്, ഫ്ളേര്‍ട് വിഷ്- ചാറ്റ് വിത്ത് സിംഗിള്‍സ്, ഗായ്സ് ഓണ്‍ലി ഡേറ്റിംഗ്- ഗേ ചാറ്റ്, ടബ്ബിറ്റ്; ലൈവ് സ്ട്രീംസ്, വിവര്‍ക്ക് ചൈന, ഫസ്റ്റ് ലൗ ലിവ്- സൂപ്പര്‍ ഹോട്ട് ലൈവ് ബ്യൂട്ടിസ് ലിവ് ഓണ്‍ലൈന്‍, റീല- ലെസ്ബിയന്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക്, കാഷിയര്‍ വാലറ്റ്, മാങ്കോ ടിവി, എംജി ടിവി- ഹുനാന്‍ടിവി ഒഫീഷ്യല്‍ ടിവി ആപ്പ്, വിടിവി- ടിവി വേര്‍ഷന്‍, വിടിവി- സിഡ്രാമ, കെ ഡ്രാമ, ആന്‍ഡ് മോര്‍, വിടിവി ലൈറ്റ്, ലക്കി ലൈവ്- ലൈവ് വിഡിയോ സ്ട്രീമിംഗ് ആപ്പ്, ടാവോബാവോ ലൈവ്, ഡിംഗ്ടാക്, ഐഡന്റിറ്റി വി, ഐസോലാന്റ് 2: ആഷെസ് ഓഫ് ടൈം, ബോക്സ് സ്റ്റാര്‍ (ഏര്‍ളി ആക്സസ്),ഹീറോസ് ഇന്‍വോള്‍വ്ഡ്, ഹാപ്പി വിഷ്, ജെല്ലിപോപ്പ് മാച്ച്- ഡെക്കോറേറ്റ് യുവര്‍ ഡ്രീം ഐലന്‍ഡ്, മച്ച്കിന്‍ മാച്ച്- മാജിക് ഹോം ബില്‍ഡിംഗ്, കോക്വിസ്റ്റ ഓണ്‍ലൈന്‍ 2

 ടിക് ടോക്ക്, ഷെയര്‍ ഇറ്റ്, ഹലോ, ക്ലബ് ഫാക്ടറി, വി ചാറ്റ്, പബ്ജി അടക്കം നൂറിലധികം ആപ്ലിക്കേഷനുകള്‍ക്കും നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Story highlights: India Government bans 43 mobile app