അമ്മയുടെ ഫോണ്‍ കൈയില്‍ കിട്ടി; ഇഷ്ടഭക്ഷണങ്ങളെല്ലാം ഓര്‍ഡര്‍ ചെയ്ത് കുഞ്ഞുമകന്‍

November 27, 2020
Kid Uses Mom’s Phone To Order Food Worth INR 5,500

സോഷ്യല്‍ മീഡിയ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ ഒരു വിരല്‍ത്തുമ്പിന് അരികെ നമുക്ക് ലഭിക്കാറുമുണ്ട് സമൂഹമാധ്യമങ്ങളിലൂടെ. ചിരി നിറയ്ക്കുന്ന ചില കുരുന്നു കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുറച്ചധികം ഭക്ഷണങ്ങളുടെ മുമ്പിലിരിക്കുന്ന ഒരു കുഞ്ഞുവാവയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്.

ഇനി ഈ ചിത്രത്തെക്കുറിച്ച്. അമ്മയുടെ ഫോണ്‍ കൈയില്‍ കിട്ടിയപ്പോള്‍ അമ്മയറിയാതെ ഇഷ്ടപ്പെട്ട ഭക്ഷണമെല്ലാം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തിരിക്കുകയാണ് ഈ മിടുക്കന്‍. നാലു വയസ്സാണ് ഈ കുരുന്നിന്റെ പ്രായം. വീടിനകത്ത് കളിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ അമ്മയുടെ ഫോണ്‍ കുഞ്ഞിന്റെ കൈയിലായത്.

കുഞ്ഞാകട്ടെ ഫോണിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി ആപ്ലിക്കേഷന്‍ തുറന്ന് ഇഷ്ട വിഭവങ്ങളെല്ലാം ഓര്‍ഡര്‍ ചെയ്തു. ഏകദേശം 5500 രൂപയുടെ വിഭവങ്ങളാണ് ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം വീട്ടിലെത്തുകയും ചെയ്തു.

കുസൃതിക്കുരുന്നിന്റെ അമ്മയാണ് ഭക്ഷണത്തിനു മുമ്പില്‍ മകനിരിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കാര്യം അറിഞ്ഞപ്പോള്‍ തമാശയായി തോന്നിയെങ്കിലും കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് എപ്പോഴും കരുതല്‍ ഉണ്ടായിരിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ ചിത്രം.

Story highlights: Kid Uses Mom’s Phone To Order Food Worth INR 5,500