എന്താണ് ലാക്ടോസ് ഇൻടോളറൻസ്; അറിയാം ചില ആരോഗ്യകാര്യങ്ങൾ

November 26, 2020

പോഷകഗുണങ്ങളാൽ സമ്പന്നമാണ് പാൽ. അതുകൊണ്ടുതന്നെ ആരോഗ്യപരിപാലനത്തിനായി ദിവസവും കഴിക്കുന്ന ആഹാര പദാർത്ഥങ്ങളിൽ നാം പാൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ പലപ്പോഴും പാലും പാൽ ഉൽപ്പന്നങ്ങളും ആരോഗ്യത്തിന് ദോഷകരമായും മാറാറുണ്ട്. പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടോസിന്റെ അപര്യാപ്തതയാണ് ലാക്ടോസ് ഇൻടോളറൻസിന് കാരണമാകുന്നത്. 

പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. മാസം തികയാതെ ഉണ്ടാകുന്ന കുട്ടികളിൽ ലാക്ടോസിന്റെ കുറവ് ഉണ്ടാകാറുണ്ട്. അതുപോലെ ചെറുകുടലിൽ ഉണ്ടാകുന്ന മുറിവ് മൂലവും ലാക്ടോസിന്റെ ഉത്പാദനം കുറയാറുണ്ട്. ലാക്ടോസിന്റെ ഉത്പാദനം കൂട്ടാൻ മരുന്ന് വിപണിയിൽ ലഭ്യമല്ല. അതുകൊണ്ടുതന്നെ കൃത്യമായ ആഹാരക്രമം പാലിക്കുന്നതുവഴി ഒരു പരിധിവരെ ലാക്ടോസിന്റെ ഉത്പാദനം വർധിപ്പിക്കാൻ സാധിക്കും.

ചില ആളുകളിൽ പാലിന്റെ ഉപയോഗം അലർജി ഉണ്ടാകുന്നതിന് പോലും കാരണമാകും. പാൽ ചൂടോടെ കുടിയ്ക്കുന്നതാണ് നല്ലത്. അമിതായി തണുപ്പിച്ച പാൽ ശരീരത്തിന് അധികം നല്ലതല്ലെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.പാലിനെ ബാക്ടീരിയകളും വൈറസുകളും പെട്ടന്ന് ആക്രമിക്കും. അതുകൊണ്ടാണ് പാൽ വേഗം കേടാകുന്നതും. പാൽ ഉത്പന്നങ്ങളും കൂടുതൽ ദിവസം വച്ചുപയോഗിക്കുന്നത് അത്ര നല്ലതല്ല.

Read also: ആത്മവിശ്വാസത്തിന്റെ സന്ദേശവുമായി ‘മെറ്റമോർഫോസിസ്’; ആസ്വാദകഹൃദയംതൊട്ട് ഒരു സംഗീത ആൽബം

തിളപ്പിച്ചാറ്റിയ പാൽ ചെറു ചൂടോടെ കുടിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്. എന്നാൽ പാൽ അമിതമായി കുടിയ്ക്കുന്നതും അത്ര നല്ലതല്ല. കുട്ടികൾക്കും ആവശ്യത്തിന് മാത്രം പാൽ കൊടുക്കുക.

Story Highlights: Lactose Intolerance Signs and Symptoms