രാജകുമാരിയെപ്പോല്‍ ഒരുങ്ങി നമിത പ്രമോദ്; ചിത്രങ്ങള്‍

November 9, 2020
Namitha Pramod photos Instagram

സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങളുടെ ഫാഷന്‍ താല്‍പര്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. മലയാളികളുടെ പ്രിയ താരം നമിത പ്രമോദ് പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങിയ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

അടുത്തിടെയാണ് താരം കുടുംബ സമേതം പുതിയ ഫ്ളാറ്റിലേക്ക് താമസം മാറിയത്. ഈ വിശേഷങ്ങളും വീട്ടിലെ ചിത്രങ്ങളുമെല്ലാം ഇടയ്ക്കിടെ നമിത സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ സഹോദരിയുടെ ക്യാമറയില്‍ പകര്‍ത്തിയ മനോഹര ചിത്രങ്ങളും നമിത പങ്കുവെച്ചിരുന്നു.

Read more: തകര്‍ന്നു കിടക്കുന്ന കപ്പല്‍ പോലെ; ഡാന്‍സിങ് ഹൗസിന്റെ നാട്ടില്‍ മറ്റൊരു വിസ്മയവും

ടെലിവിഷന്‍ സീരിയലിലൂടെയാണ് നമിത പ്രേക്ഷകര്‍ക്ക് മുമ്പില്‍ ആദ്യം പ്രത്യേക്ഷപ്പെടുന്നത്. രാജേഷ് പിള്ള സംവിധാനം നിര്‍വഹിച്ച ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും താരം അരങ്ങേറ്റംകുറിച്ചു. സത്യന്‍ അന്തിക്കാട് സംവിധാനം നിര്‍വഹിച്ച പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നായകയായിട്ടുള്ള നമിതയുടെ അരങ്ങേറ്റം.

Story highlights: Namitha Pramod photos Instagram

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!