ഉറക്കം നഷ്ടമായവരുടെ ആത്മസംഘർഷവുമായി രൂപേഷ് പീതാംബരൻ നായകനാകുന്ന ‘റഷ്യ’; ഒടിടി റിലീസിന്

നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ നായകനായ റഷ്യ ഒടിടി റിലീസിന് ഒരുങ്ങുന്നു. റഷ്യയിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. കുലു മിന ഫിലിംസിന്‍റെ ബാനറില്‍ പുതുമുഖ സംവിധായകന്‍ നിധിന്‍ തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് റഷ്യ.

ഉറക്കം നഷ്ടപ്പെടുന്നവരുടെ മാനസിക സംഘർഷങ്ങളാണ് റഷ്യയുടെ ഇതിവൃത്തം. മലയാളസിനിമയിൽ ഇതുവരെ കാണാത്ത ഒരു പ്രമേയമാണ് റഷ്യ അവതരിപ്പിക്കുന്നത്. ഗോപിക അനില്‍, ആര്യ മണികണ്ഠന്‍, മെഹറലി പൊയ്ലുങ്ങല്‍ ഇസ്മയില്‍, കോറിയോഗ്രാഫര്‍ ശ്രീജിത്ത്, മോഡലായ അരുണ്‍ സണ്ണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Read More: ഹാലോവീൻ പാർട്ടിക്ക് ഒരുങ്ങിയ അല്ലു അർജുന്റെ കുട്ടികൾ- ശ്രദ്ധനേടി രസകരമായ ചിത്രങ്ങൾ

സ്ഫടികം എന്ന ഹിറ്റ് മോഹൻലാൽ ബാലതാരമായാണ് രൂപേഷ് പീതാംബരൻ സിനിമാരംഗത്തേക്ക് എത്തിയത് .1996ല്‍ ദൂരദര്‍ശന്‍ ചാനലില്‍ സംപ്രേഷണം ചെയ്ത പ്രണവം എന്ന സീരിയലില്‍ അഭിനയിച്ചിരുന്നു.ഐടി പ്രൊഫഷണലായിരുന്ന രൂപേഷ് സിനിമയ്ക്കുവേണ്ടി ജോലി രാജിവെക്കുകയായിരുന്നു.ദുല്‍ഖര്‍ സല്‍മാന്‍ നായകനായി 2012ല്‍ ഇറങ്ങിയ തീവ്രം എന്ന ചിത്രത്തിന്റെ തിരക്കഥ രൂപേഷിന്റെയാണ്.കൂടാതെ ആസിഫ് അലി , ടോവീനോ തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി 2015ല്‍ പുറത്തിറങ്ങിയ യു ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിന്റെയും തിരക്കഥ എഴുതിയത് രൂപേഷാണ്. 2017ല്‍ ഇറങ്ങിയ ഒരു മെക്‌സിക്കന്‍ അപാരതയാണ് ഒടുവിലായി അഭിനയിച്ച ചിത്രം.

Story highlights- roopesh peethambaran’s Russia movie