‘തിയേറ്ററില്‍ കാണാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയി’; സൂര്യയുടെ സുരരൈ പോട്രുവിന് അഭിനന്ദനവുമായി ഷെയ്ന് നിഗം

തമിഴ് ചലച്ചിത്ര താരം സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘സുരരൈ പോട്രു’. ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നതും. നിരവധിപ്പേരാണ് ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നതും. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഷെയ്ന് നിഗം.
‘ഒരുപാട് കാലത്തിനുശേഷമാണ് മികച്ച ഒരു സിനിമ കാണുന്നത്. ചിത്രത്തിലെ ഓരോ ഭാഗങ്ങളും അത്ഭുതപ്പെടുത്തി. മാരന് എന്ന കഥാത്രത്തെ ഇതിലും മികച്ചതാക്കാന്‍ ഒരുപക്ഷെ മറ്റാര്‍ക്കും സാധിച്ചെന്നു വരില്ല. സൂര്യ സാര്‍, നിങ്ങളത് വളരെ അനായാസമായി ചെയ്തു. അനുഗ്രഹം ലഭിച്ച വ്യക്തിയാണ് ഉര്‍വ്വശിയും. എല്ലാറ്റിനും ഉപരിയായി സുധ കൊങ്കര, ഇത് നിങ്ങളുടെ മാസ്റ്റര്‍ പീസാണ്. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ തിയേറ്ററില്‍ പോയി കാണാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയി’. ഷെയ്ന് നിഗം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
Read more: പ്രപഞ്ചത്തിലെ ഏറ്റവും ഭീകര ശബ്ദമോ ഇത്; അപൂര്‍വ്വ വീഡിയോ പങ്കുവെച്ച് നാസ
ഇരുതി സുട്രിലൂടെ ശ്രദ്ധേയമായ സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സൂര്യയുടെ 2 ഡി എന്റര്ടെയ്ന്മെന്റ്, സിഖിയ എന്റര്ടെയ്ന്മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. അപര്‍ണ ബാലമുരളി ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുന്നുണ്ട്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതും. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യമായതിനാലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ സുരരൈ പോട്രു റിലീസ് ചെയ്തത്.
Story highlights: Shane Nigam about Soorarai Pottru