മത്സരക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ച് ഷെയ്ന് വാട്സ്ന്
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയന്‍ വാട്സന് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13-ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനുവേണ്ടി ഷെയ്ന് വാട്സന് കളത്തിലിറങ്ങിയിരുന്നു.
പ്ലേ ഓഫില്‍ ഇടം നേടാതെ ചെന്നൈ പുറത്തായപ്പോള്‍ അവസാന മത്സരത്തിന് പിന്നാലെയാണ് ഷെയ്ന് വാട്സന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഈ സീസണില്‍ 11 മത്സരങ്ങളില്‍ നിന്നുമായി 299 റണ്‍സും താരം നേടിയിരുന്നു. കിങ്സ് ഇലവന് പഞ്ചാബിനെതിരെ പുറത്താകാതെ അടിച്ചെടുത്ത 83 റണ്‍സ് ആണ് ഷെയ്ന് വാട്സന്റെ ഈ ഐപിഎല്‍ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.
2018-ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഭാഗമായതാണ് ഷെയന്‍ വാട്സന്. ചെന്നൈയാണ് ആ വര്‍ഷം ഐപിഎല്‍ കിരീടം സ്വന്തമാക്കിയതും. ഹൈദരബാദിനെതിരായ ഫൈനലില്‍ 57 പന്തില്‍ നിന്നുമായി 117 റണ്‍സ് നേടി മത്സരത്തില്‍ താരമായതും വാടസന്‍ ആയിരുന്നു.
ഇതുവരെ 145 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് ഷെയ്ന് വാട്സന്. 3874 റണ്‍സാണ് സമ്പാദ്യം. കൂടാതെ 92 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഐപിഎല്‍-ല്‍ നാല് സെഞ്ചുറിയും 21 അര്‍ധ സെഞ്ചുറികളും ഷെയന്‍ വാട്സന് സ്വന്തമാക്കിയിട്ടുണ്ട്.
Story highlights: Shane Watson to retire from all forms of cricket