‘ആ ചെറുത് ഞാനാണേ’- പഴയകാല ചിത്രം പങ്കുവെച്ച് പ്രിയനടൻ

November 7, 2020

നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ചെറിയ വേഷങ്ങളിലാണ് തുടക്കമെങ്കിലും പെട്ടെന്ന് തന്നെ വിഷ്ണു പ്രിയങ്കരനായി മാറി. ഇപ്പോഴിതാ, തന്റെ ആദ്യ സ്റ്റേജ് ഷോയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് വിഷ്ണു.

‘ആ ചെറുത് ഞാനാണേ.. എന്റെ ആദ്യത്തെ പ്രൊഫഷണൽ സ്റ്റേജ് ഷോ. സുഹൃത്തുക്കൾക്കൊപ്പം ചേരാത്രിക്കോവിൽ ക്ഷേത്രത്തിൽ അവതരിപ്പിച്ച മിമിക്സ് പരേഡ്.ഹരിശ്രീ മൻരാജ് ചേട്ടൻ മാത്രമായിരുന്നു ഈ കൂട്ടത്തിലെ പ്രൊഫഷണൽ കലാകാരൻ’- വിഷ്ണു ഉണ്ണികൃഷ്ണൻ കുറിക്കുന്നു.

അതേസമയം, കഴിഞ്ഞദിവസമാണ് വിഷ്ണു ഉണ്ണികൃഷ്ണന് കുഞ്ഞു പിറന്നത്. സമൂഹമാധ്യമങ്ങളിൽ കുഞ്ഞു പിറന്ന സന്തോഷം താരം പങ്കുവെച്ചിരുന്നു. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് വിഷ്ണു സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ‘ഒരു ആൺകുട്ടിയും അമ്മയും അച്ഛനും പിറവി കൊണ്ടിരിക്കുന്നു’ എന്നാണ് വിഷ്ണു കുറിച്ചത്.  കുറഞ്ഞ കാലയളവിനുള്ളിൽ മലയാളി പ്രേക്ഷകരുടെ ഇഷ്ടനായകനായി മാറിയ വിഷ്ണു ഉണ്ണികൃഷ്ണൻ ഫെബ്രുവരിയിലാണ് വിവാഹിതനായത്.

Read More: ‘ലോകത്തിനായി അപ്പ കരുതിവെച്ചിരിക്കുന്നതൊക്കെ കാണാൻ ഇനിയും കാത്തിരിക്കാനാകില്ല’- കമൽഹാസന് പിറന്നാൾ ആശംസിച്ച് ശ്രുതി ഹാസൻ

‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിലൂടെ താരം സിനിമ മേഖലയിൽ സജീവമായി. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും തിളങ്ങുന്ന താരം മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ്. ‘കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ’, ‘ശിക്കാരി ശംഭു’, ‘വികടകുമാരൻ’, ‘യമണ്ടൻ പ്രേമകഥ’, ‘നിത്യഹരിതനായകൻ’ തുടങ്ങിയ ചിത്രങ്ങളിലും വിഷ്ണു അഭിനയിച്ചിട്ടുണ്ട്.

Story highlights- vishnu unnikrishnan’s first stage show