മായാനദി പ്രേക്ഷകരിലേക്ക് ഒഴുകിയെത്തിയിട്ട് മൂന്നു വർഷം; മാത്തന്റെയും അപ്പുവിന്റെയും ഓർമ്മകളിൽ ടൊവിനോ തോമസ്
പതിഞ്ഞ താളത്തില്‍ കഥ പറഞ്ഞു പോകുന്ന സിനിമയായിരുന്നു മായാനദി. രാത്രിയുടെ വശ്യത ഒപ്പിയെടുത്ത ദൃശ്യഭംഗിയാർന്ന ചിത്രം മാത്തന്റെയും അപ്പുവിന്റെയും പ്രണയമാണ് പങ്കുവെച്ചത്. ഒപ്പം അവർ കടന്നു പോകുന്ന പ്രതിസന്ധികളും. ആഷിഖ് അബു സംവിധാനം ചെയ്ത് ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും നായികാനായകന്മാരായ ചിത്രം മലയാളത്തിൽ പാട്ടുകൾകൊണ്ടും പ്രമേയംകൊണ്ടും ഹിറ്റായി മാറിയിരുന്നു.
ഇപ്പോഴിതാ, മായാനദി റിലീസ് ചെയ്തിട്ട് മൂന്നുവർഷം തികയുകയാണ്.
മൂന്നാം വാർഷിക ദിനത്തിൽ മനോഹരമായൊരു വീഡിയോ പങ്കുവയ്ക്കുകയാണ് ടൊവിനോ തോമസ്. മാത്തനെ കാത്തിരിക്കുന്ന അപർണയിലൂടെയാണ് മൂന്നാം വാർഷികത്തിൽ നടൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തിൽ വളരെ അധികം ക്ലേശങ്ങൾ അനുഭവിക്കുന്ന നായിക അപർണയായി ഐശ്വര്യയും അനാഥനായ മാത്തൻ എന്ന കഥാപാത്രമായി ടൊവിനോയും എത്തുന്നു. ഇവരുടെ പ്രണയവും തെറ്റിദ്ധാരണകൊണ്ടുള്ള വേർപിരിയലുമെല്ലാം വളരെ മനോഹരമായി ആവിഷ്കരിച്ച ചിത്രമാണ് മായാനദി.
Read More: വിഷ്ണു ഉണ്ണികൃഷ്ണനും അന്നയും ഒന്നിക്കുന്നു; ‘രണ്ട്’ ലൊക്കേഷൻ ചിത്രങ്ങൾ
2017 പുറത്തിറങ്ങിയ ചിത്രത്തിന്റെ രചന ദിലീഷ് നായരും, ശ്യാം പുഷ്കരനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേർന്നാണ് മായാനദി നിർമിച്ചിരിക്കുന്നത്. ഒട്ടേറെ താരങ്ങൾ അണിനിരന്ന ചിത്രവും പാട്ടുകളും ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. ഐശ്വര്യ ലക്ഷ്മി മലയാള സിനിമാ ലോകത്ത് ചുവടുറപ്പിച്ചത് മായാനദിയിലൂടെയാണ്.
Story highlights- 3 years of mayanadi