വിഷ്ണു ഉണ്ണികൃഷ്ണനും അന്നയും ഒന്നിക്കുന്നു; ‘രണ്ട്’ ലൊക്കേഷൻ ചിത്രങ്ങൾ

December 22, 2020

വിഷ്ണു ഉണ്ണികൃഷ്ണൻ അന്ന രേഷ്‌മ രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘രണ്ട്’. സുജിത് ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ബിനു ലാൽ ഉണ്ണിയുടേതാണ്. ചിത്രീകരണം ആരംഭിച്ച സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും വീഡിയോകളുമാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.

ഫൈനൽസ് എന്ന ചിത്രത്തിന് ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിക്കുന്ന പുതിയ ചിത്രമാണ് ‘രണ്ട്’. അനീഷ് ലാൽ ഛായാഗ്രഹണവും ബിജിബാൽ സംഗീത സംവിധാനവും നിർവഹിക്കുന്നു. മനോജ്‌ കണ്ണോത്ത് ആണ് എഡിറ്റിംഗ്. റഫീഖ് അഹമദ് ഗാനരചന നിർവഹിക്കുന്നു.

ഇന്ദ്രൻസ്,ടിനി ടോം, ഇർഷാദ്,സുധി കോപ്പ, കലാഭവൻ റഹ്മാൻ, മാലാ പാർവതി, മുസ്തഫ, സ്വരാജ് ഗ്രാമിക, മറീന മൈക്കിൾ, മമിത ബൈജു, ശ്രീലക്ഷ്മി, വിഷ്ണു ഗോവിന്ദ്, രാജേഷ് ശർമ്മ, രഞ്ജി കാങ്കോൽ, ബാബു അന്നൂർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Read also: വാഴപ്പഴം ക്യാൻവാസാക്കി അന്ന; മനോഹരം ഈ ചിത്രങ്ങൾ

അതേസമയം നടനായും തിരക്കഥാകൃത്തായും വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ച നടനാണ് വിഷ്ണു ഉണ്ണികൃഷ്‌ണൻ. താരത്തിന്റെ കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

Read also:സഫലമാകാതെ പോയ കഥാപാത്രങ്ങളുടെ ഓര്‍മ്മകളില്‍ മാധവന്‍; ചിത്രങ്ങള്‍

" രണ്ട് " ഞങ്ങൾ തുടങ്ങീട്ടോ…! അനുഗ്രഹിക്കണം ☺️🙏 @actorindrans @irshadaliofficial @sudhy_kopa @babu.annur @annaspeeks…

Posted by Vishnu Unnikrishnan on Friday, December 18, 2020

Story Highlights:  Randu movie location stills