‘വിശ്രമവേളകൾ ആനന്ദകരമാക്കാൻ ദോശ ചുടാം’- രസകരമായ വീഡിയോയുമായി ഐശ്വര്യ ലക്ഷ്മി

December 25, 2020

കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നടി ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ തമിഴിലും നടി സജീവമാണ്. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച് ‘മായാനദി’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ഐശ്വര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘അർച്ചന 31 നോട്ട്ഔട്ട്’.

ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും ഐശ്വര്യ ലക്ഷ്മി പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തട്ടുകട പ്ലാൻസ് എന്ന ക്യാപ്ഷനൊപ്പമാണ് ഐശ്വര്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വലിയ ദോശക്കല്ലിൽ വിവിധ രീതിയിൽ ദോശ ചുടുകയാണ് താരം. ഐശ്വര്യയെ ദോശ ചുടാൻ പഠിപ്പിക്കുകയാണ് സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്. ‘വിശ്രമവേളകൾ ആനന്ദകരമാക്കാൻ ദോശ ചുടാം’ എന്ന് വീഡിയോയിൽ നടി പറയുന്നുണ്ട്.

ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഖിൽ അനിൽകുമാർ ആണ്. മാർട്ടിൻ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഏതൊരു പെൺകുട്ടിയും കടന്നു പോയേക്കാവുന്ന എന്നാൽ വളരെ രസകരമായ ചടുലമായ തമാശകൾ നിറഞ്ഞ അവതരണ ശൈലിയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘അർച്ചന 31 നോട്ട്ഔട്ട്’.

Read More: സച്ചിയുടെ സ്വപ്‌നം പൂർത്തിയാക്കാൻ നിർമ്മാണ കമ്പനി പ്രഖ്യാപിച്ച് പൃഥ്വിരാജ്

അതേസമയം ഐശ്വര്യ നായികയായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ‘കുമാരി’. നിർമൽ സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം നിർമിക്കുന്നത്. കാവും ഇല്ലവുമായി ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്നാണ് ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്റർ സൂചിപ്പിക്കുന്നത്.

Story highlights- aiswarya lakshmi funny video