അനുരാഗ് കശ്യപും അനിൽ കപൂറും നേർക്കുനേർ; ശ്രദ്ധനേടി ട്രെയ്‌ലർ

December 8, 2020

ബോളിവുഡിൽ ഇതുവരെ ആരും ചിന്തിക്കാത്ത ഒരു വ്യത്യസ്ത പ്രമേയവുമായി എത്തുകയാണ് അനുരാഗ് കശ്യപും അനിൽ കപൂറും. ‘എകെ വേർസസ് എകെ’ എന്ന സിനിമയുടെ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ‌ ചർച്ചകൾക്ക് വഴിതെളിക്കുന്നത്. ട്രെയ്‌ലർ വൈറലായതോടെ ഇത് ജീവിതമാണോ സിനിമയാണോ എന്ന് പോലും തിരിച്ചറിയാനാകാത്ത അവസ്ഥയിലൂടെയാണ് ആരാധകരും.

അനുരാഗ് കശ്യപും അനിൽ കപൂറും തമ്മിലുള്ള വലിയ പോരാട്ടമാണ് സിനിമയിൽ മുഴുനീളം എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. നിങ്ങളുടെ സ‍ർ നെയിം കപൂർ എന്നല്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ബോളിവുഡ് ഇൻഡസ്ട്രിയിലേക്ക് വരാനാകില്ലെന്ന് പറയുന്ന അനുരാഗ് കശ്യപും. സിനിമാ ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ ഫ്രോഡാണ് അനുരാഗെന്ന് പറയുന്ന അനിൽ കപൂറിനേയുമാണ് ട്രെയ്‌ലറിൽ കാണുന്നത്.

ഇരുവരും തമ്മിലുള്ള വാക്പോരാട്ടങ്ങൾക്കിടെ അനിൽ കപൂറിന്‍റെ മുഖത്തേക്ക് വെള്ളമെടുത്തൊഴിക്കുന്ന അനുരാഗ് കശ്യപിനേയും ചിത്രത്തിൽ കാണാം. അതിനുശേഷം നടി സോനം കപൂറിനെ തട്ടിക്കൊണ്ടുപോകുന്നതും അതിനെത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമൊക്കെയാണ് ട്രെയ്‌ലറിൽ കാണുന്നത്.

Read also:തെരുവിൽ അലഞ്ഞുനടന്ന പെൺകുട്ടിയ്ക്ക് പിതാവായി റസാഖ്; വരനെ കണ്ടെത്തി വിവാഹവും നടത്തി, ശ്രദ്ധനേടി കുറിപ്പ്

ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം യൂട്യൂബിൽ അഞ്ച് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. വിക്രമാദിത്യ മോട്‌വാനെ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ ഡിസംബ‍ർ 24നാണ് റിലീസ് ചെയ്യുന്നത്.

Story Highlights:AK vs AK Official Trailer