‘ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ’- നൊമ്പരമായി സച്ചിയെക്കുറിച്ചുള്ള അനിലിന്റെ അവസാന പോസ്റ്റ്

അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത മരണം സിനിമാലോകത്തെ നൊമ്പരത്തിലാഴ്ത്തിയിരിക്കുകയാണ്. തൊടുപുഴ മലങ്കര ഡാമിൽ കയത്തിൽപെട്ട് മുങ്ങിമരിക്കുകയായിരുന്നു. ഷൂട്ടിങ്ങിനിടെ കുളിക്കാൻ ഇറങ്ങിയതായിരുന്നു. കമ്മട്ടിപ്പാടം, തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അനിൽ നെടുമങ്ങാട് പ്രേക്ഷക ഹൃദയം കീഴടക്കിയത്. ഇപ്പോഴിതാ, മരണശേഷം അദ്ദേഹത്തിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുകയാണ്. സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയെക്കുറിച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
അനിൽ നെടുമങ്ങാടിന്റെ കുറിപ്പ്
ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത്. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ …. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം. ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം….സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു.
Story highlights- anil nedumngad last facebook post