‘അണ്ണാത്തെ’ സിനിമയുടെ അടുത്ത ഷെഡ്യൂൾ ഫെബ്രുവരി മുതൽ ചെന്നൈയിൽ പുനഃരാരംഭിക്കും
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’യുടെ ഷൂട്ടിംഗ് ഫെബ്രുവരിയിൽ പുനഃരാരംഭിക്കും. ചെന്നൈയിലാണ് അവസാന ഷെഡ്യൂൾ ചിത്രീകരണം നടക്കുക. രജനീകാന്തും മറ്റ് പ്രധാന താരങ്ങളും ചേർന്ന് ഹൈദരാബാദിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ പുനഃരാരംഭിച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ അണിയറപ്രവർത്തകരിൽ എട്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഷൂട്ടിംഗ് അവസാനിപ്പിക്കുകയായിരുന്നു.
ഇതിനു പിന്നാലെ നടൻ രജനീകാന്തിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദ്ദ നില നേരെയായി ആശുപത്രി വിട്ടെങ്കിലും ആരോഗ്യനിലയിൽ കാര്യമായ ശ്രദ്ധ ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ രജനീകാന്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന രാഷ്ട്രീയ പ്രവേശനം പോലും ഉപേക്ഷിച്ചിരിക്കുകയാണ്.
Read More: ‘കണ്ണെടുക്കാൻ തോന്നുന്നില്ല’- കാവ്യ മാധവന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് മേക്കപ്പ് ആർട്ടിസ്റ്റ്
റാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. രജനികാന്തിന് പുറമെ നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് അണ്ണാത്തെ. കീർത്തി സുരേഷ്, നയൻതാര, മീന, ഖുശ്ബു, പ്രകാശ് രാജ്, സതീഷ്, സൂരി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് നടൻ ജാക്കി ഷ്രോഫാണ്.
Story highlights- annathe shooting