‘കണ്ണെടുക്കാൻ തോന്നുന്നില്ല’- കാവ്യ മാധവന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് മേക്കപ്പ് ആർട്ടിസ്റ്റ്

December 29, 2020

സമൂഹമാധ്യമങ്ങളിൽ നിന്നും അകലം പാലിക്കുന്ന നടിയാണ് കാവ്യ മാധവൻ. വിവാഹശേഷം അഭിമുഖങ്ങളിലും പൊതുവേദികളിലും വളരെ വിരളമായി മാത്രമേ താരം പങ്കെടുക്കാറുള്ളു. അതുകൊണ്ടു തന്നെ കാവ്യയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ, മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി കാവ്യ മാധവനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.

കാവ്യയുടെ സുഹൃത്തിന്റെ മകളുടെ വിവാഹത്തിനായി താരത്തെ അണിയിച്ചിരുക്കിയതെന്ന് ഉണ്ണി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു. ഈ മനോഹരമായ ചിത്രത്തിൽ നിന്നും കണ്ണെടുക്കാൻ പറ്റുന്നില്ല എന്നാണ് പറഞ്ഞുകൊണ്ടാണ് ഉണ്ണി കാവ്യയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കാവ്യയുടെ വിവാഹത്തിനും ഉണ്ണിയായിരുന്നു പ്രിയ താരത്തെ അണിയിച്ചൊരുക്കിയത്. പച്ചയും കസവും ബോർഡറുള്ള സെറ്റുസാരിയിൽ അതിസുന്ദരിയായിരുന്നു കാവ്യ മാധവൻ.

ഏറെ നാളുകൾക്ക് ശേഷമാണ് കാവ്യയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. വിവാഹ ശേഷം നടി സിനിമാലോകത്ത് സജീവമല്ല. 2016ലായിരുന്നു കാവ്യയും ദിലീപും വിവാഹിതരായത്. ഇവർക്ക് ഒരു മകളാണുള്ളത്. മകൾ മഹാലക്ഷ്മിയുടെ വിശേഷങ്ങൾ വിശേഷം ദിവസങ്ങളിൽ ദിലീപ് പങ്കുവയ്ക്കാറുണ്ട്.

Read More: ‘പൊങ്കലി’ന് മാസ്റ്ററിനൊപ്പം ‘കോബ്ര’യും തിയേറ്ററുകളിലേക്ക്

പൂക്കാലം വരവായി എന്ന സിനിമയിൽ ബാലതാരമായാണ് കാവ്യ അഭിനയ ലോകത്തേക്ക് എത്തിയത്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ്‌ ആദ്യമായി നായികയായി വേഷമിട്ടത്. ദിലീപ് നായകനായ പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ ഏറ്റവുമൊടുവിൽ വേഷമിട്ടത്.

Story highlights- kavya madhavan latest photos