അജയ് ദേവ്ഗണിനൊപ്പം കുടുംബസമേതം ദിലീപ്- ശ്രദ്ധനേടി ചിത്രങ്ങൾ

October 27, 2023

കല്യാൺ ഒരുക്കിയ നവരാത്രി ആഘോഷം താരസമ്പന്നമായിരുന്നു. നിരവധി താരങ്ങൾ വിവിധ ഭാഷകളിൽ നിന്നും പുഴയ്ക്കൽ വീട്ടിൽ അണിനിരന്നിരുന്നു. കുടുംബസമേതമാണ് ദിലീപ് ആഘോഷരാത്രയിൽ പങ്കുചേർന്നത്. ഇപ്പോഴിതാ, ചടങ്ങിനിടെ അജയ് ദേവ്ഗണിനൊപ്പം പകർത്തിയ ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്. കാവ്യാ മാധവനാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ദിലീപിനും കാവ്യയ്ക്കും ഒപ്പം മീനാക്ഷിയും മഹാലക്ഷ്മിയും ഉണ്ട്. മീനാക്ഷിയും നവരാത്രി ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.(kavya madhavan shares photos with ajay devgan)

ഒരുസമയത്ത് മലയാളസിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു കാവ്യാ മാധവൻ. ഇപ്പോൾ സിനിമയിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും അകലം പാലിച്ച നടിയുടെ ഓരോ വിശേഷങ്ങളും ആരാധകർക്ക് ആഘോഷമാണ്. അടുത്തിടെയാണ് കാവ്യാ മാധവൻ ഇൻസ്റ്റാഗ്രാമിൽ തുടക്കമിട്ടത്. തന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കാവ്യാ ഇൻസ്റ്റാഗ്രാമിൽ വരവറിയിച്ചത്.

കാവ്യാ മാധവന് ഔദ്യോഗിക ഫേസ്ബുക്ക് പേജുണ്ടെങ്കിലും പൊതുവെ സജീവമല്ല. മലയാളികളുടെ പ്രിയ നായികയാണ് കാവ്യ മാധവൻ. വിവാഹ ശേഷം സിനിമയിൽ നിന്നും അകന്നു നിൽക്കുന്ന കാവ്യ മകൾ മഹാലക്ഷ്മിയുടെ ജനനത്തോടെ കൂടുതൽ തിരക്കിലാണ്.

Read also: പ്രതിരോധത്തിന്റെ രണ്ടുതുള്ളി മറക്കരുതേ; ഇന്ന് ലോക പോളിയോ ദിനം

ബാലതാരമായി സിനിമയിലെത്തിയ ആളാണ് കാവ്യാ മാധവൻ. 1991-ൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടി മമ്മൂട്ടി നായകനായ ‘അഴകിയ രാവണൻ’ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ പ്രശസ്തി നേടി. 1999-ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ‘തെങ്കാശിപട്ടണം’, ‘ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ’, ‘മീശ മാധവൻ’, ‘തിളക്കം’, ‘സദാനന്ദന്റെ സമയം’, ‘മിഴി രണ്ടിലും’, ‘പുലിവാൽ കല്യാണം’, ‘പെരുമഴക്കാലം’ തുടങ്ങിയ സിനിമകൾ കാവ്യയെ ജനപ്രിയയാക്കി മാറ്റി.

Story highlights- kavya madhavan shares photos with ajay devgan