പുത്തൻ ലുക്കിൽ കാവ്യാ മാധവൻ- ശ്രദ്ധനേടി ചിത്രങ്ങൾ

September 4, 2022

ഒരുസമയത്ത് മലയാളസിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു കാവ്യാ മാധവൻ. ഇപ്പോൾ സിനിമയിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും അകലം പാലിക്കുന്ന നടിയുടെ ഓരോ വിശേഷങ്ങളും ആരാധകർക്ക് ആഘോഷമാണ്. ഇപ്പോഴിതാ, ചെന്നൈയിൽ നിന്നുള്ള നടിയുടെ പുത്തൻ ലുക്ക് സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.

ചെന്നൈയിലെ ഒരു സലൂണിണിൽ നിന്നുള്ള കാവ്യയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ചിത്രത്തിൽ, കറുത്ത ഷർട്ട് ധരിച്ച്, ഡെനിം പാന്റും ഒരു സ്ലിംഗ് ബാഗും ധരിച്ച് കാവ്യാ മാധവനെ കാണാം. പതിവിലും വേറിട്ട ലുക്കിലാണ് കാവ്യാ ഇത്തവണ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. കാവ്യാ മാധവന് ഔദ്യോഗിക ഫേസ്ബുക്ക് പേജുണ്ടെങ്കിലും പൊതുവെ സജീവമല്ല.

ബാലതാരമായി സിനിമയിലെത്തിയ ആളാണ് കാവ്യാ മാധവൻ. 1991-ൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടി മമ്മൂട്ടി നായകനായ ‘അഴകിയ രാവണൻ’ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ പ്രശസ്തി നേടി. 1999-ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ‘തെങ്കാശിപട്ടണം’, ‘ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ’, ‘മീശ മാധവൻ’, ‘തിളക്കം’, ‘സദാനന്ദന്റെ സമയം’, ‘മിഴി രണ്ടിലും’, ‘പുലിവാൽ കല്യാണം’, ‘പെരുമഴക്കാലം’ തുടങ്ങിയ സിനിമകൾ കാവ്യയെ ജനപ്രിയയാക്കി മാറ്റി.

Read Also: രണ്ടാം ക്ലാസുകാരി ഓണസദ്യ കഴിക്കാൻ ക്ഷണിച്ചു; ഓണമുണ്ണാൻ മന്ത്രി അപ്പൂപ്പൻ എത്തിhttps://flowersoriginals.com/2022/09/minister-celebrates-onam-with-school-kids/

മലയാളികളുടെ പ്രിയ നായികയാണ് കാവ്യ മാധവൻ. വിവാഹ ശേഷം സിനിമയിൽ നിന്നും അകന്നു നിൽക്കുന്ന കാവ്യ മകൾ മഹാലക്ഷ്മിയുടെ ജനനത്തോടെ കൂടുതൽ തിരക്കിലാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്ത കാവ്യ മാധവൻ ചില വിവാഹ വിരുന്നുകളിലും ക്ഷേത്ര ദർശനത്തിലുമൊക്കെ ദിലീപിനൊപ്പം എത്താറുണ്ട്.

Story highlights- kavya madhavan new look