പട്ടുസാരിയിൽ തിളങ്ങി അനുപമ പരമേശ്വരൻ- മനോഹര ചിത്രം

December 17, 2020

സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് നടി അനുപമ പരമേശ്വരൻ. ഫോട്ടോഷൂട്ട് ചിത്രങ്ങളും, സിനിമാ വിശേഷങ്ങളുമെല്ലാം അനുപമ പതിവായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മനോഹരമായ പട്ടുസാരിയണിഞ്ഞ ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. പതിവുപോലെ ഈ ചിത്രവും ആരാധകർ ഏറ്റെടുത്തു.

ജസ്റ്റ് ചില്ലിങ് ഔട്ട് എന്ന ക്യാപ്ഷനൊപ്പം ചില്ലി റെഡ് നിറത്തിലുള്ള പട്ടുസാരിയുടുത്ത ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. അതേസമയം, അനുപമ പരമേശ്വരൻ അടുത്തിടെ ഗ്രീൻ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായിരുന്നു. മരങ്ങൾ നടുന്ന ചിത്രവും അനുപമ പങ്കുവെച്ചിരുന്നു.

ഏറ്റവുമൊടുവിൽ തെലുങ്ക് ചിത്രമായ ‘രാക്ഷസുഡു’വായിരുന്നു അനുപമ നായികയായി തിയേറ്ററിൽ റിലീസ് ചെയ്‌തത്. തമിഴ് സൂപ്പർ ഹിറ്റ് ത്രില്ലറായ രാക്ഷസന്റെ തെലുങ്ക് റീമേക്കായിരുന്നു ഈ ചിത്രം. അതേസമയം, അടുത്തിടെ പുറത്തിറങ്ങിയമണിയറയിലെ അശോകനിലൂടെ ഒടിടി റിലീസിന്റേയും ഭാഗമായി അനുപമ പരമേശ്വരൻ.

അതേസമയം, അനുപമ പരമേശ്വരൻ നായികയായി എത്തുന്ന 18 പേജസ് ചിത്രീകരണം ആരംഭിച്ചു. പൽനതി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥയുടെ നായികയായാണ് അനുപമ വേഷമിടുന്നത്. തമിഴിൽ അനുപമ പരമേശ്വരൻ നായികയാകുന്ന പ്രണയ ചിത്രമായ ‘തള്ളി പോകതെയ്’ റിലീസിന് ഒരുങ്ങുകയാണ്. തെലുങ്ക് ചിത്രമായ ‘നിനു കോരി’ എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ‘തള്ളി പോകതെയ്’. സമൂഹത്തിന്റെ വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രം പങ്കുവയ്ക്കുന്നത്. ചിത്രത്തിന്റെ ടീസറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

Story highlights- anupama paramewsaran new photoshoot