എനിക്കായി ജോലി ഉപേക്ഷിച്ച് കൂടെ നിന്ന അമ്മ- ഹൃദ്യമായ കുറിപ്പുമായി ജെനീലിയ ഡിസൂസ
ഒട്ടേറെ ഭാഷകളിൽ വേഷമിട്ട നടിയാണ് ജെനീലിയ ഡിസൂസ. സിനിമയിൽ സജീവമായി നിന്ന സമയത്താണ് നടൻ റിതേഷ് ദേശ്മുഖിനെ വിവാഹം കഴിച്ച് ജെനീലിയ ഇടവേളയെടുത്തത്. വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് മടങ്ങിവരാൻ തയ്യാറെടുക്കുകയാണ് നടി. സമൂഹമാധ്യമങ്ങളിലും സജീവമായ ജെനീലിയ, എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, അമ്മയുടെ ജന്മദിനത്തിൽ ജെനീലിയ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ജെനീലിയയുടെ കുറിപ്പ്;
എന്റെ അമ്മ
ഇതുവരെയുള്ള എന്റെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, എത്രമാത്രം കാര്യങ്ങൾ സംഭവിച്ചുവെന്ന് ഞാൻ ഓർക്കാറുണ്ട്. എന്റെ ജോലിയെക്കുറിച്ച് ചിന്തിക്കുമ്പോൾ അഭിനയം എന്റെ വിദൂര സ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ല. കാരണം ഞാൻ ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്നാണ് വന്നത്. എന്നാൽ എനിക്കൊരു വേഷം ലഭിച്ചപ്പോൾ, എനിക്കൊപ്പം നില്ക്കാൻ ഒരു അമ്മയുണ്ടായിരുന്നു. ആ വേഷത്തെ ഒരു അവസരമായി കാണാനും എനിക്കൊപ്പം സെറ്റുകളിൽ നിൽക്കാനും അമ്മ ജോലി പോലും ഉപേക്ഷിച്ചു.
ഞാൻ കോളേജിൽ പഠിക്കുമ്പോഴാണ് എനിക്ക് അവസരങ്ങൾ ലഭിച്ചത്. ആ സാഹചര്യത്തിൽ അവസരങ്ങൾ വിനിയോഗിക്കാൻ അമ്മ എന്നെ പ്രോത്സാഹിപ്പിച്ചതിനൊപ്പം, എന്റെ പഠനം ഉപേക്ഷിക്കാതെ ബിരുദം പൂർത്തിയാക്കണമെന്നും നിർബന്ധമുണ്ടായിരുന്നു. ഇന്ന് ഞാൻ അമ്മയോട് ആ കാര്യത്തിൽ വളരെയധികം നന്ദിയുള്ളവളാണ്.
Read More: ‘നിർഭാഗ്യവശാൽ ഇത് സത്യമല്ല, ആരാധകരുടെ ആഗ്രഹം മാത്രമാണ്’- രത്തൻ ടാറ്റയായി വേഷമിടുന്നില്ലെന്ന് മാധവൻ
ഈ ലോകത്ത് എന്റെ അമ്മയേക്കാൾ കൂടുതൽ ഞാൻ ആരെയും വിശ്വസിക്കുന്നില്ല. അതിനാൽ ഞാൻ ഞാൻ മികവ് പുലർത്തിയ കാര്യങ്ങളിലെല്ലാം പിന്നിൽ അമ്മയുണ്ടായിരുന്നു. ഞാൻ നിനക്കൊപ്പമുണ്ട്, മുന്നോട്ടുപോവുക, നീ വീണാൽ താങ്ങാവാൻ ഞാനുണ്ട് എന്ന് അമ്മ പറയുമായിരുന്നു. അമ്മയാണ് തന്റെ അടുത്ത സുഹൃത്തെന്നും ജെനീലിയ കുറിക്കുന്നു.
Story highlights- genelia about mother