ജൂനിയർ ആർട്ടിസ്റ്റുകൾ നായകന്മാരായി ‘കൽവത്തി ഡെയ്‌സ്’ ഒരുങ്ങുന്നു; ടീസർ

December 20, 2020

മലയാള സിനിമയിൽ അല്പം വ്യത്യസ്തത നിലനിർത്തി ഒരുങ്ങുന്ന ചിത്രമാണ് കൽവത്തി ഡെയ്‌സ്. സിനിമയിൽ ഒരുപാട് വർഷങ്ങളായി ചെറിയ വേഷങ്ങൾ മാത്രം ചെയ്തിരുന്ന ജൂനിയർ ആർട്ടിസ്റ്റുകളെ മാത്രം അണിനിരത്തി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിഷാദ് കെ സലീമാണ്. തിരക്കഥയും നിഷാദ് തന്നെ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

ജെനി ഹരിഹരന്‍, ജാഫർ കടുവ, അഖിൽ അക്കു, ജോയിമോൻ ചാത്തനാട്, അജ്മൽ,വർഗ്ഗീസ്സ്, കിരണൻ പിള്ള, റിതു ബാബു, രജിന്ത്, അജ്മിന കാസിം, റിയ മറിയം, അഞ്ജു ജോസഫ് എന്നിവരാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read also:മലയാള സിനിമയിൽ സംഗീതമൊരുക്കാൻ സന്തോഷ് നാരായണൻ; ടൊവിനോ ചിത്രത്തിലൂടെ അരങ്ങേറ്റം

ഇ എം എന്റർടൈൻമെൻറ്സിന്റെ ബാനറിൽ തോമസ് ജോർജ്, ജിബിൻ കാദുത്തുസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജോമോൻ കെ പോൾ ആണ്.

Read also:‘പിന്നീട് നടന്നത്, നിങ്ങൾക്കും എനിക്കും അറിയാവുന്ന ചരിത്രം’- ‘ദൃശ്യം 2’ ആവേശം പങ്കുവെച്ച് മോഹൻലാൽ

അതേസമയം സിനിമയിൽ ചെറിയ വേഷങ്ങൾ മാത്രം ചെയ്ത താരങ്ങൾ മുഖ്യധാരയിലേക്ക് എത്തുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Story Highlights:kalvathy days movie teaser