സിനിമ സെറ്റിലെ പ്രതികാര നടപടി; രസകരമായ ലൊക്കേഷൻ വീഡിയോയുമായി കീർത്തി സുരേഷ്

തെന്നിന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരുള്ള ചലച്ചിത്രതാരമാണ് കീർത്തി സുരേഷ്. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരം സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ലൊക്കേഷനിൽ കീർത്തി സുരേഷ് ഒരുക്കിയ കുസൃതി നിറഞ്ഞ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
‘രംഗ് ദേ’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്. സംവിധായകനെ കാലൻ കുടയുമായി തല്ലാൻ ഓടിക്കുന്ന കീർത്തിയെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ‘ഇതൊരു പ്രതികാര നടപടിയാണ്, ഒരാളെ വീഴ്ത്തി ഇനി ഒരുത്തൻ കൂടിയുണ്ട്, നിധിൻ ഇനി എന്റെ പ്രതികാരം നിന്നോടാണ്’ എന്ന കുറിപ്പോടെയാണ് കീർത്തി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നേരത്തെ ലൊക്കേഷനിലെ വിശ്രമവേളയിൽ കസേരയിൽ ഇരുന്ന് ഉറങ്ങുന്ന കീർത്തിയുടെ ചിത്രം ഇരുവരും ചേർന്ന് എടുത്തിരുന്നു. ഇതിന് പ്രതികാര നടപടി എന്നോളമാണ് കീർത്തി സംവിധായകനെ കുടയുമായി തല്ലാൻ ഓടിക്കുന്നത്. രസകരമായ വീഡിയോ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.
Read also:‘അഞ്ചാം പാതിര കഴിഞ്ഞ സ്ഥിതിക്ക്…’; ‘ത്രില്ലര് ബോയ്സ്’ വീണ്ടുമെത്തുന്നു എന്ന് കുഞ്ചാക്കോ ബോബന്
ഗുഡ് ലക്ക്, സഖി, സാനി കൈദം, അണ്ണാത്തെ, ആദിപുരുഷ്, സർക്കാരു വാരി പാട്ട തുടങ്ങി നിരവധി ചിത്രങ്ങളാണ് കീർത്തിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. മലയാളത്തിൽ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രമാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
‘മിസ് ഇന്ത്യ’ എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. നവാഗത സംവിധായകൻ വൈ. നരേന്ദ്രനാഥ് ആണ് ചിത്രം ഒരുക്കുന്നത്. മുത്തച്ഛന്റെ സ്വപ്നവും സ്വന്തം ബാല്യകാല അഭിലാഷവും നിറവേറ്റാനുള്ള ശ്രമത്തിൽ അമേരിക്കയിലേക്ക് പോകുന്ന സംയുക്ത എന്ന കഥാപാത്രമായാണ് കീർത്തി സിനിമയിൽ എത്തുന്നത്.
Story Highlights:Keerthy Suresh funny location video