കറുപ്പണിഞ്ഞ് സ്റ്റൈലൻ ലുക്കിൽ താരരാജാക്കന്മാർ; ശ്രദ്ധേയമായി ചിത്രം

December 29, 2020

കറുത്ത വസ്ത്രം ധരിച്ച് സ്റ്റൈലൻ ലുക്കിലുള്ള താരരാജാക്കന്മാരുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ദിവസം വെള്ള ജുബ്ബ ധരിച്ച് നീളൻ മുടിയുമായി നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രം വൈറലായതിനു പിന്നാലെയാണ് കറുത്ത വസ്ത്രത്തിൽ മീശ പിരിച്ച് മോഹൻലാലിനും നിർമാതാവ് ആന്റോ ജോസഫിനുമൊപ്പം നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രവും ഏറെ ശ്രദ്ധേയമാകുന്നത്. ഇരുവർക്കും പുറമെ പ്രണവ് മോഹൻലാലിനെയും ചിത്രത്തിൽ കാണുന്നുണ്ട്.

നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിനെത്തിയപ്പോൾ എടുത്ത ചിത്രമാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മകൾ അനീഷയുടെയും ഡോക്ടർ എമിൽ വിൽസെന്റിന്റെയും വിവാഹം. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇന്നാണ് സിനിമ മേഖലയിൽ ഉള്ളവർക്കായി വിരുന്നൊരുക്കിയിരിക്കുന്നത്.

Read also:‘എന്ന നൻപാ, റെഡിയാ?’- ‘മാസ്റ്റർ’ റിലീസ് തീയതി പുറത്തുവിടാനൊരുങ്ങി അണിയറപ്രവർത്തകർ

നവംബർ 29 ന് കൊച്ചിയിലെ പള്ളിയിൽ വെച്ചായിരുന്നു എമിലിന്റെയും അനീഷയുടെയും വിവാഹനിശ്ചയം. മോഹൻലാലും കുടുംബവുമായിരുന്നു വിവാഹ നിശ്ചയത്തിന്റെയും മുഖ്യ ആകർഷണം. മലയാള ചലച്ചിത്ര രംഗത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കൂട്ടുകെട്ടിൽ ഒന്നാണ് മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ളത്. 

Story Highlights:Mammotty and mohanlal photo goes viral