‘എന്ന നൻപാ, റെഡിയാ?’- ‘മാസ്റ്റർ’ റിലീസ് തീയതി പുറത്തുവിടാനൊരുങ്ങി അണിയറപ്രവർത്തകർ

December 28, 2020

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനായ ‘മാസ്റ്റർ’ റിലീസ് ലോക്ക്ഡൗൺ കാരണം വൈക്കുകയായിരുന്നു. പല ചിത്രങ്ങളും ഒടിടി റിലീസ് ചെയ്തിരുന്നെങ്കിലും ചിത്രം തിയേറ്ററുകളിൽ മാത്രം റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ, ‘മാസ്റ്ററി’ന്റെ നിർമ്മാതാക്കളായ എക്സ്ബി ഫിലിം ക്രിയേറ്റേഴ്സ് ട്വിറ്ററിലൂടെ ‘മാസ്റ്റർ’ റിലീസ് തീയതി നാളെ ഉച്ചയ്ക്ക് 12: 30 ന് പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ്.

വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസാണ് ‘മാസ്റ്റർ’. ഒരേസമയം നിരവധി ഭാഷകളിൽ റിലീസ് ചെയ്യുന്ന വിജയ്‌യുടെ ആദ്യ ചിത്രം കൂടിയാണിത്. ഹിന്ദി, കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിൽ ‘മാസ്റ്റർ’ ഡബ്ബ് ചെയ്തിട്ടുണ്ട്. അതേസമയം, പൃഥ്വിരാജ് പ്രൊഡക്ഷൻസും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. 

Read More: ഇർഫാൻ ഖാൻ ചിത്രം ‘ദി സോങ്‌ ഓഫ് സ്കോർപിയൻസ്’ റിലീസിനൊരുങ്ങുന്നു

അതേസമയം കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷമുള്ള തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ഇളയദളപതി വിജയ്ക്കൊപ്പം വിജയ് സേതുപതിയും എത്തുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകൾക്കും ടീസറിനുമെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ കൈതിക്ക് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ ലോകേഷ് കനകരാജ് എത്തുമ്പോൾ വാനോളം പ്രതീക്ഷയിലാണ് ആരാധകർ.

Story highlights- ‘Master’ release date to be out tomorrow