‘മണ്ടന്മാർ ലണ്ടനിൽ’ എന്ന സിനിമ ചിത്രീകരണത്തിനിടെയിൽ നിന്നും; കൗതുകമായി ഒരു പഴയകാല ചിത്രം
സെലിബ്രിറ്റികളുടെ പഴയകാല ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് ഒരു സംവിധായകന്റെ പഴയകാല ചിത്രം. മണ്ടന്മാർ ലണ്ടനിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള സത്യൻ അന്തിക്കാടിന്റെ ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്.
1983 ൽ പുറത്തിറങ്ങിയ ചിത്രമാണ് മണ്ടന്മാർ ലണ്ടനിൽ. മലയാളത്തിൽ നിന്നും ആദ്യമായി യൂറോപ്പിൽ ചിത്രീകരിച്ച സിനിമയാണ് മണ്ടന്മാർ ലണ്ടനിൽ. സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി യൂറോപ്പിലൂടെ ചുറ്റിക്കറങ്ങുന്നതിടെ സത്യൻ അന്തിക്കാട്, രാജൻ ബാലകൃഷ്ണൻ, മോമി എന്നിവർ ചേർന്ന് എടുത്ത ചിത്രമാണ് ഏറെ കൗതുകമാകുന്നത്. സിനിമ പ്രാന്തൻ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പങ്കുവെച്ചത്.
Read also:35 സെക്കന്റിൽ 254 രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിഞ്ഞ് അഞ്ചു വയസുകാരൻ; ലോക റെക്കോർഡ് നേട്ടം
ജഗതി ശ്രീകുമാർ, നെടുമുടി വേണു, ശങ്കരാടി, സുകുമാരൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ തയാർക്കിയിരിക്കുന്നത് ഡോക്ടർ ബാലകൃഷ്ണൻ ആണ്. റിയാസ് മൂവീസിന്റെ ബാനറിൽ പി എച്ച് റഷീദാണ് ചിത്രം നിർമിച്ചത്.
സത്യൻ അന്തിക്കാട്, രാജൻ ബാലകൃഷണൻ & മോമി (📸) ചിത്രം: മണ്ടന്മാർ ലണ്ടനിൽ Location : England (1st Mal movie shot at Europe)
Posted by Cinema Pranthan on Saturday, December 26, 2020
Story Highlights:Mandanmar Landanil location still goes viral