പ്രേക്ഷക ഹൃദയങ്ങൾ മണിച്ചിത്രത്താഴിട്ട് പൂട്ടിയിട്ട് 27 വർഷങ്ങൾ; ട്രെയ്‌ലർ ഒരുക്കി ആരാധകർ

December 23, 2020

മലയാള സിനിമ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. നടന വിസ്മയം മോഹൻലാൽ, ശോഭന, സുരേഷ് ഗോപി, തിലകൻ, കുതിരവട്ടം പപ്പു, ഇന്നസെന്റ്, നെടുമുടി വേണു, കെ പി സി ലളിത തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരന്ന ചിത്രം..

എത്രകണ്ടാലും മതിവരാത്ത, ഓരോ തവണയും പൊട്ടിച്ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, പേടിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങളിലൂടെ  കടന്നു പോകുന്ന ഒരു സൂപ്പർഹിറ്റ് ചിത്രം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നാഗവല്ലിയെയും, നകുലനെയും, സണ്ണിയെയും മാത്രമല്ല… ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും മലയാളികളുടെ മനസ്സിൽ നിന്ന് മറക്കാനാവില്ല. ചിത്രത്തിലെ ഡയലോഗുകളും പാട്ടുകളും സമൂഹ മാധ്യമങ്ങളിൽ ഇന്നും നിറഞ്ഞു നിൽക്കുമ്പോൾ ചിത്രം പിറന്നിട്ട് ഇപ്പോൾ 27 വർഷങ്ങൾ പൂർത്തിയാക്കിയിരുന്നു… ഇന്നലെ കണ്ട ചിത്രം പോലെ മലയാളികളുടെ മനസ്സിൽ നിറഞ്ഞു നില്കുന്നു മണിച്ചിത്രത്താഴും അതിലെ കഥാപാത്രങ്ങളും.

Read also: ഹൃദയം കീഴടക്കി തങ്കക്കൊലുസുകളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

ഫാസിലിന്‍റെ സംവിധാനത്തില്‍ 1993 ഡിസംബര്‍ 23-നാണ് മണിച്ചിത്രത്താഴ് പുറത്തിറങ്ങിയത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ശോഭനയ്ക്ക് ലഭിച്ചിരുന്നു. മലയാളത്തിന് ശേഷം നിരവധി ഭാഷകളിലും ചിത്രം ഒരുക്കി.

Read also:ഇത് പ്രിയദർശന്റെ അമ്മയുടെ സ്പെഷ്യൽ റെസിപ്പി; കാളാഞ്ചി ഫ്രൈ തയ്യാറാക്കി മോഹൻലാൽ- വീഡിയോ

ഇപ്പോഴിതാ ഏറെ ശ്രദ്ധനേടുകയാണ് ചിത്രത്തിന് വേണ്ടി ആരാധകർ ഒരുക്കിയ ട്രെയ്‌ലർ. ചിത്രത്തിലെ പ്രധാനപ്പെട്ട എല്ലാ മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്.

Story Highlights: manichithrathazhu 27 th anniversary