ഹൃദയം കീഴടക്കി തങ്കക്കൊലുസുകളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

December 23, 2020

മലയാളികൾക്ക് ഏറെ സുപരിചിതയാണ് ചലച്ചിത്ര നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസിന്റെ മക്കളായ കാത്‌ലീനും കെൻഡലും. ഉമ്മുകുൽസു, ഉമ്മിണിത്തങ്ക എന്നിങ്ങനെ വിളിപ്പേരുള്ള ഇരുവരും സമൂഹമാധ്യമങ്ങളിൽ തങ്കക്കൊലുസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇരുവരുടെയും രസകരമായ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ ഇടങ്ങളിൽ ഏറെ ശ്രദ്ധനേടാറുണ്ട്.

Read also:‘നിങ്ങൾക്ക് എന്നെക്കുറിച്ച് അഭിമാനിക്കാൻ ഒരു ദിവസം സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’- അഭിനയ ജീവിതത്തിന്റെ മൂന്നാം വാർഷിക നിറവിൽ കല്യാണി പ്രിയദർശൻ

കുഞ്ഞുങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന സാന്ദ്രാ തോമസിന്റെ യുട്യൂബ് ചാനലാണ് സൂപ്പർ നാച്ചുറൽ ഫാമിലി. ചാനലിൽ പങ്കുവയ്ക്കാറുള്ള കുഞ്ഞുങ്ങളുടെ വീഡിയോയ്ക്ക് കാഴ്ചക്കാരും നിരവധിയാണ്. പാടത്തും പറമ്പിലും മഴയും മണ്ണുമറിഞ്ഞ് വളരുന്ന കുട്ടിത്താരങ്ങളുടെ കിളിക്കൊഞ്ചലുകൾ ഇതിനോടകം മലയാളികൾ നെഞ്ചേറ്റിയതാണ്.

ഇപ്പോഴിതാ ഇരുവരുടെയും ക്യൂട്ട് ചിത്രങ്ങളാണ് മലയാളികളുടെ മനം കവരുന്നത്. പ്രശസ്ത ഡിസൈനറായ ടിയാ നീൽ രൂപകൽപ്പന ചെയ്ത വസ്ത്രങ്ങളിലാണ് ഇരുവരും തിളങ്ങുന്നത്. മനോഹരമായ ഉടുപ്പും ഫ്ലവർ ക്രൗണും ധരിച്ച ചിത്രങ്ങളിൽ രാജകുമാരിയെപ്പോൽ സുന്ദരിയായാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം നിരവധി കാഴ്ചക്കാരേയും നേടിക്കഴിഞ്ഞു.

Read also:sandra thomas daughters thankkakolusu viral photoshoot