തൂമഞ്ഞിന്‍ ചാരുതയില്‍ മനോഹരമായൊരു ക്രിസ്മസ് ഗാനം: വീഡിയോ

December 17, 2020
Manju Pozhiyunna Ravil Christmas Song

മഞ്ഞിന്റെ പുതപ്പണിഞ്ഞ് വീണ്ടുമൊരു ക്രിസ്മസ്‌കാലം കൂടി വിരുന്നെത്തിയിരിക്കുന്നു. കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ലോകം എങ്കിലും ക്രിസ്മസ് കാഴ്ചകളും ക്രിസമസ് ഗാനങ്ങളുമെല്ലാം ക്രിസ്മസിന്റെ മോടികൂട്ടുന്നു. ശ്രദ്ധ നേടുകയാണ് തൂമഞ്ഞിന്റെ ചാരുതയില്‍ ഒരുക്കിയ ഒരു ക്രിസ്മസ് ഗാനം.

മഞ്ഞ് പൊഴിയുന്ന രാവില്‍… എന്നു തുടങ്ങുന്ന ക്രിസ്മസ് ഗാന ആല്‍ബം ഇതിനോടകംതന്നെ ആസ്വാദകര്‍ ഏറ്റുപ്പാടി തുടങ്ങി. ഫാ. വില്‍സണ്‍ മേച്ചേരിയാണ് മനോഹരമായ ഈ ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. ഫാ. ജിജോ കണ്ടംകുളത്തി വരികള്‍ എഴുതിയിരിക്കുന്നു.

Read more: ഇന്ദ്രജിത്തിന് പിറന്നാൾ സമ്മാനവുമായി ‘ആഹാ’ ടീം-അർജുൻ അശോകൻ ആലപിച്ച ആദ്യ ഗാനം പങ്കുവെച്ച് സൂപ്പർ താരങ്ങൾ

ദൃശ്യഭംഗിയിലും ഏറെ മികച്ചു നില്‍ക്കുന്നു ഈ ഗാനം. മഞ്ഞിന്റെ ശോഭയാണ് ഗാനത്തെ കൂടുതല്‍ സുന്ദരമാക്കുന്നത്. ഓസ്ട്രിയയിലെ മഞ്ഞുമലയിലാണ് ഗാനം പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്. ഫാ. വില്‍സണ്‍ മേച്ചേരിയാണ് ഗാനം ആലപിച്ചിരിക്കുന്നതും.

Story highlights: Manju Pozhiyunna Ravil Christmas Song