ലാലേട്ടൻ ഇല്ലാതെ എന്ത് ആഘോഷം; ക്രിസ്മസ് രാവിൽ പ്രിയപ്രേക്ഷകർക്കൊപ്പം മോഹൻലാലും, കാത്തിരിക്കാം ‘മൈജി ഉത്സവം വിത്ത് ലാലേട്ടന്‍’ ഷോയ്ക്കായ്

December 22, 2020

വീടും നഗരവും പാതയോരങ്ങളുമെല്ലാം ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലാണ്…വിരിഞ്ഞ നക്ഷത്രങ്ങളും പുൽക്കൂടും ക്രിസ്‌മസ്‌ ട്രീയുമെല്ലാമായി ക്രിസ്‍മസിനെ വരവേൽക്കാനായി എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു…പക്ഷെ മലയാളികൾക്ക് ആഘോഷങ്ങൾ പൂർണമാകണമെങ്കിൽ പ്രിയതാരം മോഹൻലാൽ കൂടി വേണം… ‘ലാലേട്ടനില്ലാതെ എന്ത് ആഘോഷം അല്ലേ..?’

എങ്കിലിതാ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പ്രേക്ഷകർക്കൊപ്പം മലയാളികളുടെ പ്രിയതാരം മോഹൻലാൽ കൂടി എത്തുകയാണ്. ഈ ക്രിസ്‌മസ്‌ രാവിൽ ഫ്‌ളവേഴ്‌സ് പ്രേക്ഷകർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും ഉണ്ടാകും.

ഡിസംബർ 24, 25 തീയതികളിൽ വൈകിട്ട് 6.30-ന് ‘മൈജി ഉത്സവം വിത്ത് ലാലേട്ടന്‍ ഷോ’യിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് ലാലേട്ടൻ എത്തുന്നത്. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, രമേഷ് പിഷാരടി, മുകേഷ് തുടങ്ങിയ താരനിരകളും മൈജി ഉത്സവം വിത്ത് ലാലേട്ടന്‍ ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും.

ഇതിന് മുന്നോടിയായി ഫ്‌ളവേഴ്‌സ് ഒരുക്കിയ സ്നേഹോപഹാരം ‘മോഹൻലാൽ ആന്ത’വും ആസ്വാദ ഹൃദയങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. ഹരിനാരായണന്‍ എഴുതി പ്രകാശ് അലക്സ് സംഗീതം പകർന്ന മോഹൻലാൽ ഫ്ളവേഴ്സ് ആന്തം ഇതിനോടകം നിരവധിപ്പേരാണ് കണ്ടത്.

മോഹൻലാലിൻറെ ഓരോ വരവും ഫ്‌ളവേഴ്‌സ് ചാനലിനൊപ്പം ആഘോഷമാക്കാറുണ്ട് പ്രിയപ്രേക്ഷകർ. ഇത്തവണയും ക്രിസ്‌മസ്‌ രാവിൽ ലാലേട്ടനൊപ്പമുള്ള ആഘോഷങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കുക…

Story highlights: MyG Utsavam with Lalettan on Dec 24 and 25