സ്ത്രീകളുടെ സംരംഭക സ്വപ്നങ്ങൾക്ക് ചിറകുനൽക്കാൻ ഫ്ളവേഴ്സ് ചാനൽ ഒരുക്കുന്ന റിയാലിറ്റി ഷോ; ‘സംരംഭക’ ഉടൻ വരുന്നു

December 23, 2020

സ്ത്രീകളുടെ സംരംഭക സ്വപ്നങ്ങൾക്ക് ചിറകുനൽക്കാൻ ഫ്‌ളവേഴ്‌സ് ചാനൽ ഒരുക്കുന്ന റിയാലിറ്റി ഷോയാണ് സംരംഭക. സ്ത്രീകളുടെ കഴിവും കർമ്മ നിരതയും മാറ്റുരയ്ക്കുന്ന സംരംഭകയിലൂടെ അവർക്ക് ഒരു തണലൊരുക്കുകയുമാണ് ഈ റിയാലിറ്റി ഷോ. നവീന ആശയങ്ങളും ചിന്തകളും മുഖ്യധാരയിലേക്ക് എത്തിക്കാനായി ഫ്ളവേഴ്സ് ചാനലിൽ ഉടൻ സംപ്രേഷണം ആരംഭിക്കുന്ന ‘സംരംഭക’ റിയാലിറ്റി ഷോയ്ക്ക് മികച്ച പ്രതികരണമാണ് വനിതകളിൽ നിന്നും ലഭിക്കുന്നത്.

വനിതകളിലെ ബിസിനസ് ആശയങ്ങളും വേറിട്ട ചിന്തകളും സംഭരംഭകയിലൂടെ ലോകമറിയാൻ ഒരുങ്ങുകയാണ്. സ്വന്തം കാലില്‍ നില്‍ക്കാനും വരുമാനം കണ്ടെത്താനും ആഗ്രഹിക്കുന്ന ഒട്ടേറെ വനിതാരത്നങ്ങളുണ്ട്. ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംരംഭക രംഗത്തേക്ക് കടന്നവര്‍ക്കും ബിസിനസ് ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന ഒരു പുതുമയാർന്ന പരിപാടിയാണ് ഫ്ളവേഴ്സ് ചാനൽ സംരംഭകയിലൂടെ ആവിഷ്കരിക്കുന്നത്.

സംരംഭകത്വം ആഗ്രഹിക്കുന്ന ഏത് വനിതയ്ക്കും ഈ പരിപാടിയിൽ പങ്കെടുക്കുന്നതിലൂടെയും കാഴ്ചക്കാരിയാകുന്നതിലൂടെയും വളരെയധികം ഗുണങ്ങളുണ്ട്. നാട്ടില്‍ തുടങ്ങാവുന്ന ലാഭകരമായ സംരംഭക മേഖലകളെ പരിചയപ്പെടുത്തുകയും, അവയ്ക്ക് ലഭിക്കാവുന്ന സര്‍ക്കാര്‍ സഹായവും ലോണുകളും ചര്‍ച്ച ചെയ്യാനുമൊക്കെ ഇടമൊരുക്കുകയാണ് സംരംഭകയിലൂടെ. നവീന ആശയങ്ങളുമായി ഫ്ളവേഴ്സ് ചാനലിൽ സംരംഭക ഉടൻ ആരംഭിക്കും.

Story highlights- samrambhaka reality show