നിറചിരിയോടെ അമ്മയും മകളും; ശ്രദ്ധനേടി മനോഹര ചിത്രം
സിനിമാ ലോകത്തുനിന്നും ഇടവേളയെടുത്ത് നൃത്തലോകത്ത് സജീവമായിരിക്കുകയാണ് നടി ശരണ്യ മോഹൻ. എങ്കിലും സമൂഹമാധ്യമങ്ങളിൽ വിശേഷങ്ങൾ പതിവായി പങ്കുവയ്ക്കാറുണ്ട് താരം. ശരണ്യയെപോലെ പ്രേക്ഷകർക്ക് ഇപ്പോൾ സുപരിചിതയാണ് മകൾ അന്നപൂർണ. ഒരു പരസ്യ ചിത്രത്തിൽ ശരണ്യക്കൊപ്പം അഭിനയത്തോടെയാണ് അന്നപൂർണ്ണയും പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. ഇപ്പോഴിതാ, ശരണ്യക്കൊപ്പമുള്ള അന്നപൂർണ്ണയുടെ ചിത്രം ശ്രദ്ധ നേടുകയാണ്.
ഒരേ വേഷത്തിൽ അമ്മയും മകളും നിറചിരിയോടെ നിൽക്കുന്ന ചിത്രമാണ് ശ്രദ്ധനേടുന്നത്. ശരണ്യ തന്നെയാണ് ചിത്രം പങ്കുവെച്ചത്. നിരവധിപേരാണ് മനോഹരമായ ഈ ചിരി ചിത്രം ഏറ്റെടുത്തത്. അടുത്തിടെ സാരിയുടുത്ത് ചിരിയോടെ നിൽക്കുന്ന മകളുടെ ചിത്രം ശരണ്യ പങ്കുവെച്ചപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചത്. അതേസമയം, മകനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയും നടി പങ്കുവെച്ചിരുന്നു. ‘മാടു മേയ്ക്കും കണ്ണേ നീ..’എന്ന ഗാനത്തിനൊപ്പം ചുവടുവയ്ക്കുകയാണ് ശരണ്യ. ഒപ്പം മകൻ അനന്തപദ്മനാഭനുമുണ്ട്.
Read More: ബസ് വീടാക്കിയ യാത്രാപ്രിയരായ ദമ്പതികള്‍: വീഡിയോ
ബാലതാരമായി സിനിമയിലേക്ക് എത്തി അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും ശ്രദ്ധേയയായ നടിയാണ് ശരണ്യ മോഹൻ. ഡോക്ടർ അരവിന്ദിനെയാണ് ശരണ്യ വിവാഹം ചെയ്തത്. മക്കളുടെ രസകരമായ വിശേഷങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ശരണ്യയെ പോലെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഭർത്താവ് അരവിന്ദ്. മലയാളത്തിലും തമിഴിലുമൊക്കെ സജീവ സാന്നിധ്യമായിരുന്നു ശരണ്യ മോഹൻ. തമിഴ് ചിത്രമായ യാരടി നീ മോഹിനി, ഒരു നാൾ ഒരു കനവ് എന്നീ ചിത്രങ്ങളാണ് ശരണ്യയെ പ്രേക്ഷക പ്രിയങ്കരിയാക്കിയത്.
Story highlights- saranya mohan and her daughter