ചൊവ്വയിൽ ജീവിക്കാനുള്ള ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തിയെന്ന് ശാസ്ത്രലോകം
ചൊവ്വയെക്കുറിച്ചുള്ള പഠനങ്ങൾ തുടങ്ങിയിട്ട് വർഷങ്ങളായി… ചൊവ്വയിൽ മനുഷ്യൻ താമസമാക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങളും നടക്കുന്നുണ്ട്. എന്നാൽ ചൊവ്വയിൽ വർഷങ്ങൾക്ക് മുൻപ് വെള്ളം ഒഴുകിയിരുന്നുവെന്നും ജീവൻ ഉണ്ടാകുവാനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നു എന്നുമുള്ള ചർച്ചകൾ ശരിവയ്ക്കുന്ന ചില തെളിവുകൾ ലഭിച്ചിരിക്കുകയാണ്. ചൊവ്വയിൽ ജീവൻ നിലനിൽക്കാൻ ഏറ്റവും അനുയോജ്യമെന്ന് കരുതുന്ന പ്രദേശം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.
തണുത്തുറഞ്ഞ പൊടിക്കറ്റുകൾ ആഞ്ഞടിക്കുന്ന സ്ഥലമാണ് ചൊവ്വ. അതുകൊണ്ടുതന്നെ ഇവിടെ ജീവൻ ഉണ്ടാകുവാനുള്ള സാധ്യത കുറവാണ്. എന്നാൽ ഇവിടെ വെള്ളം ഒഴുകിയിരുന്നുവെന്ന് കരുതുന്ന സ്ഥലമാണ് ഇപ്പോൾ ഗവേഷകർ കണ്ടെത്തിയത്. 4.1 ബില്യൺ വർഷങ്ങൾക്ക് മുൻപ് നൊവാചിയൻ കാലഘട്ടത്തിൽ ചൊവ്വയിൽ വെള്ളം ഒഴുകിയിരുന്നതായാണ് കരുതപ്പെടുന്നത്. ഈ സാഹചര്യം ചൊവ്വയിൽ ജീവന് അനുയോജ്യമാണ് എന്നാണ് പഠനങ്ങൾ പറയുന്നത്.
Read also:സപ്തതി നിറവിൽ രജിനികാന്ത്; ആശംസകളുമായി താരങ്ങളും ആരാധകരും
അതേസമയം മൂന്ന് ചൊവ്വ ദൗത്യങ്ങൾ കൂടി ഈ വര്ഷം ജൂലൈയിൽ ആരംഭിച്ചിരുന്നു. ഇതിൽ നിന്നും കിട്ടുന്ന വിവരങ്ങൾ കൂടി ലഭിക്കുന്നതോടെ ചൊവ്വയെക്കുറിച്ച് കൂടുതൽ അറിയാം എന്നാണ് ശാസ്ത്രലോകം കരുതുന്നത്.
ചൊവ്വ ഭൂമിയെ അപേക്ഷിച്ച് തണുത്തുറഞ്ഞ് കിടക്കുന്ന ഗ്രഹമാണ്. ചൊവ്വയിലെ ശരാശരി ഊഷ്മാവ് 63 ഡിഗ്രിയാണ്. 20 ഡിഗ്രി സെൽഷ്യസ് വരെ ചൂടും ഇവിടെ ഉണ്ടാകാറുണ്ട്.
Story Highlights: Scientists Say They’ve Identified The Best Place For Life to Have Existed on Mars