അങ്ങനെയൊന്നും മറക്കാനാകില്ല നാഗവല്ലിയെ; മണിച്ചിത്രത്താഴിന്റെ ഓര്‍മ്മയില്‍ ശേഭന
മണിച്ചിത്രത്താഴ്… മലയാളികള്‍ ഹൃദയത്തിലേറ്റിയ സിനിമ. വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടിട്ടും മണിച്ചിത്രത്താഴ് എന്ന ക്ലാസിക് ചിത്രത്തിന്റെ ഓര്‍മ്മകള്‍ ചലച്ചിത്രലോകത്തു നിന്നും ഇന്നും വിട്ടകന്നിട്ടില്ല. രണ്ട് പതിറ്റാണ്ടിലേറെയായി ചിത്രം പ്രേക്ഷകരിലേക്കെത്തിയിട്ട്. നാഗവല്ലിയേയും സണ്ണിയേയും ഗംഗയേയും നകുലനേയുമെല്ലാം പ്രേക്ഷകഹൃദയങ്ങള്‍ ഇന്നും കൂടെക്കൊണ്ടു നടക്കുന്നുണ്ട്.
ഇപ്പോഴിതാ മണിച്ചിത്രത്താഴിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് ശോഭന. ‘മണിച്ചിത്രത്താഴ് ‘എന്ന, എക്കാലത്തെയും മെഗാ ഹിറ്റ് സിനിമയുടെ 27-ാം പിറന്നാള്‍ ആണ്. ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമ എന്നതിലുപരി, ചലച്ചിത്ര നിര്‍മ്മാണകലയ്ക്ക് ഇന്നും ഒരു റഫറന്‍സ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു. എന്റെ ജീവിത യാത്രയില്‍ ഈ ചിത്രം വലിയ ഒരു മുതല്‍ക്കൂട്ട് തന്നെയായിരുന്നു. ഇന്നും അതെ, നാഗവല്ലിയെ കുറിച്ച് ഓര്‍മ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം. സ്രഷ്ടാവ് ശ്രീ ഫാസിലിന് എല്ലാ നന്മകളും നേരുന്നു.’ ശോഭന സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
Read more: 2020-ല്‍ മലയാളികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ പാട്ടുകള്‍
1993ല്‍ ഫാസില്‍ സംവിധാനം ചെയ്ത ചിത്രമാണ് മണിച്ചിത്രത്താഴ്. സൈക്കോ ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ഈ ചിത്രം മികച്ച പ്രതികരണം നേടി. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശോഭനയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രംകൂടിയാണ് മണിച്ചിത്രത്താഴ്.
Story highlights: Shobhana in memory of Manichitrathazhu