പ്രിയങ്ക ചോപ്രയും രാജ്‌കുമാർ റാവുവും ഒന്നിക്കുന്ന ‘ദി വൈറ്റ് ടൈഗർ’; ദുരൂഹതകളുമായി ട്രെയ്‌ലർ

December 23, 2020

പ്രിയങ്ക ചോപ്രയും രാജ്‌കുമാർ റാവുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദി വൈറ്റ് ടൈഗർ’. ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. രാമിൺ ബഹ്‌റാനി സംവിധാനം നിർവഹിച്ച ചിത്രം ജനുവരി 22 നാണ് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നത്.

2008 ലെ ബുക്കർ പ്രൈസിന് അർഹമായ ‘ദി വൈറ്റ് ടൈഗർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബൽറാം ഹൽവായി എന്ന യുവാവിന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ പശ്ചാത്തലം. ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനായി ജനിച്ച ബൽറാം ജോലി അന്വേഷിച്ച് നഗരത്തിൽ എത്തിച്ചേരുന്നതും അവിടെ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. നിഷ്കളങ്കമായ ഗ്രാമീണ ജീവിത്തിന്റെ നന്മയിൽ നിന്നും നഗരത്തിലെത്തുന്ന യുവാവ് അനുഭവിക്കുന്ന സംഘർഷങ്ങളും ചിത്രത്തിൽ വരച്ചുകാണിക്കുന്നുണ്ട്.

Read also: സ്രാവുകൾക്കൊപ്പം നീന്തിത്തുടിക്കുന്ന സാന്താക്ലോസ്; മനോഹരമായൊരു ക്രിസ്മസ് കാഴ്ച

ഗ്രാമത്തിൽ നിന്നും പൂർത്തിയാക്കാൻ കഴിയാതെപോയ വിദ്യാഭ്യസം നഗരത്തിൽ എത്തുന്നതോടെ അയാൾ പൂർത്തിയാക്കുന്നതും. അതിനിടയിൽ അയാളുടെ ജീവിതത്തിൽ എത്തപ്പെടുന്ന കുറെയധികം ആളുകളിലൂടെയുമാണ് സിനിമ കടന്നുപോകുന്നത്. പ്രിയങ്ക ചോപ്രയ്ക്കും രാജ്‌കുമാർ റാവുവിനും പുറമെ പുതുമുഖ താരമായ ആദർശ് ഗൗരവ് ആണ് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Read also:ഫഹദ് ഫാസിലിന്‍റെ ‘മാലിക്’ തിയേറ്ററുകളില്‍ റിലീസ് ചെയ്യും; പെരുന്നാള്‍ ദിനത്തില്‍ ചിത്രം പ്രേക്ഷകരിലേയ്ക്ക്

Story Highlights: The White Tiger Official Trailer